തേങ്ങാവെള്ളത്തിൽ വിറ്റാമിൻ സി, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സോഡിയം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്
ക്ഷീണം ഇല്ലാതാക്കി ഉന്മേഷം നൽകാൻ സഹായിക്കുന്ന രുചികരമായ ഒരു പാനീയമാണ് കരിക്കിൻ വെള്ളം
ഗർഭിണികൾ ഇത് കുടിക്കുന്നത് അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ഒരുപോലെ ഗുണം ചെയ്യും
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കരിക്കിന് വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഇല്ലാതാക്കും
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് ഇത് . തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നു
കരിക്കിന് വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റ്സും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള സവിശേഷതകളും ഇളനീരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്