ചെറിയുള്ളി തൈരിലിട്ട് ഇതുപോലെ ഒന്ന് ചെയ്തു വെക്കൂ! ഇനി ഒരാഴ്ചത്തേയ്ക്ക് വേറെ കറിയൊന്നും അന്വേഷിക്കേണ്ട!! | Tasty Ulli Curd Recipe

Tasty Ulli Curd Recipe

Tasty Ulli Curd Recipe : ചെറിയുള്ളി തൈരിൽ ഇട്ട് ഇതുപോലെ ഉണ്ടാക്കിയാൽ ഒരാഴ്ചത്തേക്ക് വേറെ കറി വേണ്ട. കുറേ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയുള്ളി കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെട്ടാലോ. ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപി ആണിത്. ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. ഒരാഴ്ചത്തേക്ക് വേറെ കറി അന്വേഷിക്കണ്ട.

  • ചെറിയ ഉള്ളി – 1 കപ്പ്‌
  • തൈര് – 1/2 കപ്പ്‌
  • ഗരം മസാല – 1/2 ടീസ്പൂൺ
  • പെരുജീരകം – 1/4 ടീസ്പൂൺ
  • വെളുത്തുള്ളി – 6 എണ്ണം
  • സവാള – 1 എണ്ണം
  • ഇഞ്ചി ചതച്ചത് – 1/2 ടീസ്പൂൺ

ആദ്യമായി ഒരു കപ്പ്‌ ചെറിയ ഉള്ളി തൊലി കളഞ്ഞ് എടുക്കണം. ശേഷം ചെറിയ ഉള്ളി ഒരു ചട്ടിയിലേക്ക് ഇട്ട് കൊടുക്കണം. ഇതിലേക്ക് അര കപ്പ്‌ തൈര് ഒന്ന് മിക്സിയിൽ അടിച്ചിട്ട് ചേർക്കണം. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്. ശേഷം ഇതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ ഖരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ്‌ ചെയ്തെടുക്കാം. ശേഷം സ്റ്റവ് ഓൺ ചെയ്ത് ലോ ഫ്ലെയിമിൽ ഏകദേശം അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിച്ചെടുക്കാം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ വലിയ ജീരകം, കാൽ ടീസ്പൂൺ ചെറിയ ജീരകം, അര ടീസ്പൂൺ കടുക് എന്നിവ ചേർത്ത് കൊടുക്കാം. കടുക് പൊട്ടിവരുമ്പോൾ ആറ് വെളുത്തുള്ളി ചെറിയ കഷ്ണങ്ങൾ ആക്കിയതും

ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്‌ ചേർത്ത് ഇത് നല്ലൊരു ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി ചതച്ചതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കാം. ശേഷം ഇതിലേക്ക് നേരത്തെ തൈരിൽ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം. ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ അടച്ച് വെച്ച് വേവിക്കാം. എല്ലാം കൂടെ ഒന്നും കൂടെ മിക്സ്‌ ചെയ്തതിന് ശേഷം സ്റ്റവ് ഓഫ്‌ ചെയ്യാം. രുചികരമായ ചെറിയ ഉള്ളി തൈരിൽ ഇട്ടത് തയ്യാർ. ചോറിന്റെ കൂടെ കഴിക്കാൻ ഇനി വേറെ കറി വേണ്ട. വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈ അടിപൊളി റെസിപി നിങ്ങളും പരീക്ഷിച്ച് നോക്കൂ. Credit : Ichus Kitchen

You might also like