പൗഡർ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി! എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ആളി കത്തും; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്!! | Gas Saving Tips Easy

Gas Saving Tips Easy

Gas Saving Tips Easy : ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സ്ഥിരമായി ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുമ്പോൾ അതിൽ പൊടികളും മറ്റും അടിഞ്ഞ് നല്ല രീതിയിൽ തീ കത്താതെ വരുന്ന അവസ്ഥ മിക്ക വീടുകളിലും സംഭവിക്കുന്നതാണ്. ഇത്തരത്തിൽ ബർണറിൽ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകുമ്പോൾ എല്ലാവരും സർവീസ് ചെയ്യുന്നവരെ വിളിച്ച് ക്ലീൻ ചെയ്യുന്ന രീതിയായിരിക്കും ഉള്ളത്.

എന്നാൽ നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ വീട്ടിലെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ബർണറിൽ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടെങ്കിൽ അതിന്റെ കാരണം ട്യൂബിനകത്ത് ചെറിയ പൊടികളോ മറ്റോ അടിഞ്ഞതായിരിക്കും. ഇത്തരം ട്യൂബുകൾ ക്ലീൻ ചെയ്യുന്നതിനായി ആദ്യം തന്നെ സ്റ്റൗവിൽ നിന്നും ബർണറിന്റെ എല്ലാ ഭാഗങ്ങളും അഴിച്ചെടുത്ത് മാറ്റുക.

അതുപോലെ സിലിണ്ടറിൽ നിന്നും സ്റ്റൗവിലേക്ക് കണക്ട് ചെയ്തു വെച്ചിട്ടുള്ള പൈപ്പിന്റെ സ്റ്റീൽ ഭാഗത്തെ ഓട്ടകളിൽ ഒരു സൂചി ഉപയോഗിച്ച് ചെറുതായി കുത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഇത്തരം ഭാഗങ്ങളിൽ അടിഞ്ഞിരിക്കുന്ന പൊടിയെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കുന്നതാണ്. അതുപോലെ കൗണ്ടർ ടോപ്പിന് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും മറ്റും കളയാനായി ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്താം. ഒരു സ്ക്രബ്ബറിൽ അല്പം ടൂത്ത്പേസ്റ്റ് ആക്കി അത് സ്റ്റൗവിന്റെ എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് തുടച്ചു കളയാവുന്നതാണ്. ബർണറിനോട് ചേർന്നുവരുന്ന സ്റ്റീൽ ഭാഗങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കറ കളയാനായി ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്

പേസ്റ്റ് അപ്ലൈ ചെയ്ത ശേഷം തുടച്ചു കൊടുത്താൽ മതി. സ്റ്റൗ മുഴുവനായും ക്ലീൻ ചെയ്ത ശേഷം അതിന് ചുറ്റും അല്പം പൗഡർ വിതറി കൊടുക്കുകയാണെങ്കിൽ ചെറിയ പ്രാണികളുടെ ശല്യം ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. സ്റ്റൗ കത്തിക്കാനായി ഉപയോഗിക്കുന്ന ലൈറ്റർ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പാത്രത്തിൽ അല്പം ഉപ്പും, ടൂത്ത് പേസ്റ്റും, വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ലൈറ്ററിന്റെ കറപിടിച്ച ഭാഗങ്ങളിൽ തുടച്ചു കൊടുക്കുകയാണെങ്കിൽ അത്തരം ഭാഗങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഗ്യാസ് സ്റ്റവ് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Sabeenas Homely kitchen

You might also like