
ഇന്നായിരുന്നു എന്റെ കല്യാണം! ആഗ്രഹിച്ച ആ വിവാഹം മുടങ്ങി; ലൈവിൽ പൊട്ടിക്കരഞ്ഞ് കാര്‍ത്തിക് സൂര്യ.!! [വീഡിയോ] | Vlogger Karthik Surya Call Off His Wedding Viral News Malayalam
Vlogger Karthik Surya Call Off His Wedding Viral News Malayalam
Vlogger Karthik Surya Call Off His Wedding Viral News Malayalam : വ്യത്യസ്തത നിറഞ്ഞ യൂട്യൂബ് വീഡിയോകളിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വ്‌ളോഗറാണ് കാർത്തിക് സൂര്യ. ഒരു ലൈഫ് സ്റ്റൈൽ വ്‌ളോഗർ എന്നാണ് കാർത്തിക് സൂര്യ പൊതുവേ അറിയപ്പെടുന്നത്. തന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തത നിറഞ്ഞ അവതരണ ശൈലിയും കാർത്തിക് സൂര്യയെ മറ്റുള്ള വ്‌ളോഗർമാരിൽ നിന്നും വേറിട്ടതാക്കുന്നു. തന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു കാര്യം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ താരം. മഴവിൽ മനോരമയുടെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം ഇപ്പോൾ.
താൻ വിവാഹിതനാകാൻ പോകുന്നു എന്ന് യൂട്യൂബിലൂടെ ആരാധകരെ അറിയിച്ചത് കഴിഞ്ഞ നവംബറിൽ ആയിരുന്നു. പ്രണയ വിവാഹത്തിനാണ് കാർത്തിക്ക് ഒരുങ്ങിയത്. എന്നാൽ ഇപ്പോൾ ഇതാ ആശിച്ചു മോഹിച്ചു താൻ കാത്തിരുന്ന തന്റെ വിവാഹം മുടങ്ങിയെന്ന ദുഃഖ വാർത്തയാണ് പ്രേക്ഷകരോട് താരം പങ്കുവയ്ക്കുന്നത്. ഈ വിവാഹം മുടങ്ങിയത് തന്നെ വല്ലാതെ തളർത്തി എന്നും അത് ഉൾക്കൊള്ളാൻ ഒരുപാട് സമയം എടുത്തു എന്നും വീഡിയോയിൽ താരം പറയുന്നു. വിവാഹം മുടങ്ങിയതിന്റെ വിഷമത്തിൽ താൻ മദ്യപാനം പോലും ആരംഭിച്ചു എന്ന് താരം പറയുന്നു.” ഇന്ന് മെയ് 7. ഇന്നായിരുന്നു എന്റെ വിവാഹം നടക്കേണ്ടിയിരുന്നത്, പക്ഷേ അതു മുടങ്ങി.
![ഇന്നായിരുന്നു എന്റെ കല്യാണം! ആഗ്രഹിച്ച ആ വിവാഹം മുടങ്ങി; ലൈവിൽ പൊട്ടിക്കരഞ്ഞ് കാര്‍ത്തിക് സൂര്യ.!! [വീഡിയോ] | Vlogger Karthik Surya Call Off His Wedding Viral News Malayalam 1 Vlogger Karthik Surya Call Off His Wedding Viral News Malayalam](https://tastyrecipes.in/wp-content/uploads/2023/05/Vlogger-Karthik-Surya-Call-Off-His-Wedding-Viral-News-Malayalam-1.jpg)
ജനുവരി ആയപ്പോഴേക്കും ഞങ്ങളുടെ പ്രണയം തകർന്നു. ഇതിനെ ഒരിക്കലും ഒരു തേപ്പ് എന്ന് പറയാനാവില്ല. പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റാതെയായി. വിവാഹമുറപ്പിച്ച ശേഷം ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം വന്നു. ജീവിതത്തിൽ മനസ്സമാധാനം ഇല്ലാതെയായി. രണ്ടുപേരും പരസ്പരം ഒത്തുപോകില്ല എന്ന് മനസ്സിലായപ്പോൾ പിരിയുകയായിരുന്നു എന്നും കാർത്തിക് സൂര്യ തന്റെ ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തി. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് ഞാൻ തന്നെയാണ് പറഞ്ഞതെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല എന്നും എനിക്ക് എന്നെ തന്നെ കൈവിട്ടു പോയി അതുകൊണ്ടാണ് വ്‌ളോഗ്‌സ് ഒന്നും ചെയ്യാതിരുന്നത് എന്നും താരം പറയുന്നു.
കൂടാതെ ഇനി ഞാനായിട്ട് ആരെയും പ്രേമിച്ചു കൊണ്ടുവരില്ല എന്നും വീട്ടുകാർ തീരുമാനിക്കുന്ന വിവാഹത്തിന് തയ്യാറാകും എന്നും കാർത്തിക് സൂര്യ പറഞ്ഞു. കുറച്ച് സ്നേഹം കിട്ടുമ്പോഴേക്കും താൻ അലിഞ്ഞു പോകുമെന്നും ഇനി ആരാണ് ജീവിതത്തിലേക്ക് വരാൻ പോകുന്നത് എന്ന് അറിയില്ല എന്നും നിറ കണ്ണുകളോടെയാണ് കാർത്തിക് സൂര്യ പ്രേക്ഷകർക്ക് മുൻപിൽ പറഞ്ഞത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ജോലി ഉപേക്ഷിച്ച് വ്ളോഗിങ് ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്. താരം പങ്കുവെച്ച ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.