നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ എണ്ണയില്ലാ പലഹാരം റെഡി!! | Easy Pazham Kalathappam Recipe

Easy Pazham Kalathappam Recipe

Easy Pazham Kalathappam Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ള നാടൻ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒരു പലഹാരമാണ് കലത്തപ്പം. പല സ്ഥലങ്ങളിലും പല രീതിയിലാണ് കലത്തപ്പം തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ കലത്തപ്പം മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കുഞ്ഞൻ കലത്തപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മുതൽ നാലു മണിക്കൂർ നേരം വരെ കുതിർത്താനായി വെച്ചത്, ഒരു നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞെടുത്തത്, തേങ്ങാക്കൊത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ഏലയ്ക്ക മൂന്നെണ്ണം, ഒരു ടീസ്പൂൺ പഞ്ചസാര, നെയ്യ് രണ്ട് ടേബിൾ സ്പൂൺ, തേങ്ങ രണ്ട് ടീസ്പൂൺ ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ കലത്തപ്പം തയ്യാറാക്കാൻ ആവശ്യമായ മാവ് അരച്ചെടുക്കണം. അതിനായി കുതിർത്താനായി വെച്ച അരി വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ഏലക്കായ, എടുത്തുവച്ച തേങ്ങ, രണ്ട് ടേബിൾ സ്പൂൺ ചോറ്, ഒരു പിഞ്ച് അളവിൽ ഉപ്പ് അത്രയും സാധനങ്ങൾ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം കലത്തപ്പത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം.

പാത്രത്തിൽ ശർക്കര പൊടി ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ പാനിയാക്കി അരിച്ചെടുത്ത് മാവിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യൊഴിച്ച് കൊടുക്കുക. അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത് മാറ്റിവയ്ക്കുക. പഴത്തിന്റെ കഷണങ്ങളും ഇതേ രീതിയിൽ പഞ്ചസാര ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Recipes By Revathi

You might also like