ഇത് ഒരു ഒന്നൊന്നര സർപ്രൈസ് ആയിപ്പോയല്ലോ.. വിവാഹ വാർഷികത്തിൽ ശ്രീനി നൽകിയ സർപ്രൈസ് കണ്ട് കണ്ണുതള്ളി പേളി..!! | Srinish gives a surprise gift to Pearle

Pearle Srinish : മലയാള സിനിമാ – ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചില താര കുടുംബങ്ങളിൽ ഒന്നാണ് പേളി മാണിയും കുടുംബവും. ഒരു അഭിനേത്രി എന്നതി ലുപരി ടെലിവിഷൻ അവതാരകയായും യൂട്യൂബറായും ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാൻ പേളി മാണിക്ക് സാധിച്ചിരുന്നു. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർ ത്ഥിയായി പേളി എത്തിയതോടെ താരത്തിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. ബിഗ് ബോസിനുള്ളിൽ പൂവിട്ട

പ്രണയം തന്റെ ജീവിതത്തിലേക്ക് ചേർത്തു വെക്കുമ്പോൾ പേളിയും ശ്രിനിഷു മായുള്ള ഈയൊരു വിവാഹവാർത്ത ആരാധകർ ഏറെ ആഘോഷത്തോടെയായിരുന്നു കൊണ്ടാടിയിരുന്നത്. വിവാഹശേഷവും സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവർക്കും താരപരിവേഷം തന്നെയായി രുന്നു ആരാധകർ കൊടുത്തിരുന്നത്. മാത്രമല്ല ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി കുഞ്ഞു നിലയും കൂടി എത്തിയ പ്പോൾ ഈ താരദമ്പതികളുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്.

Srinish gives a surprise gift to Pearle 1.
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തങ്ങളുടെ മൂന്നാം വിവാഹ വാർഷികം നില ബേബിയോടൊപ്പം അങ്ങ് മാലിദ്വീപിൽ ആഘോഷമാക്കി മാറ്റിയതിന്റെ വീഡിയോകളും ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ മാലിദീപ് യാത്രയുടെ വിശേഷങ്ങളും കൂടുതൽ ദൃശ്യങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കു കയാണ് പേളി മാണി. വിവാഹ വാർഷികത്തിൽ ഇതൊരു സർപ്രൈസ് യാത്രയായിരുന്നു എന്നും എങ്ങോ ട്ടാണ് പോകുന്നതെന്ന് ശ്രീനി തന്നോട് പറഞ്ഞിരുന്നില്ല എന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്.

എയർപോർട്ടിൽ എത്തിയ ശേഷം മാത്രമാണ് തങ്ങളുടെ ആഘോഷം മാലദ്വീപിലാ ണെന്ന് താൻ അറിയുന്ന തെന്നും താൻ ഇതുവരെ പോകാത്ത ഒരു സ്ഥലമായതിനാൽ വലിയ ആവേശത്തിലാണെന്നും വീഡിയോ യിൽ പേർളി പറയുന്നുണ്ട്. ഈയൊരു യാത്ര ബേബി നില പോലും ആഘോഷമാക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. വിമാനത്തിന്റെ ഉള്ളിൽ നിന്നുള്ള നില ബേബിയുടെ കുസൃതികളും മാലിയിൽ എത്തിയ ശേഷമുള്ള സീപ്ലെയിൻ യാത്രയുടെ ദൃശ്യങ്ങളും താരം വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈയൊരു യൂട്യൂബ് വീഡിയോ നിമിഷനേരം കൊണ്ട് ആരാധകർ ക്കിടയിൽ പരൽ ആയി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

You might also like