ഒറ്റ വലിക്ക് ഠപ്പേന്ന് തീർക്കും! ഈ ചൂടിൽ കുളിർമയും ഉന്മേഷം കിട്ടാൻ ഈ ചെറുപഴം ജ്യൂസ് മതി; എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല ഈ കിടിലൻ ഡ്രിങ്ക്!! | Easy Cherupazham Drink Recipe

Easy Cherupazham Drink Recipe

Easy Cherupazham Drink Recipe : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മറാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ നോമ്പ് തുറക്കലിനും ഇത്തരം ഡ്രിങ്കുകൾ ഉണ്ടാക്കുന്നത് ഒരു പതിവായിരിക്കും. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന രുചികരമായ

ഒരു ചെറു പഴം ഉപയോഗിച്ചുള്ള ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി മൂന്നോ നാലോ ചെറുപഴം തോലു കളഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം തന്നെ ജ്യൂസിലേക്ക് ആവശ്യമായ ബദാമും അണ്ടിപ്പരിപ്പും കുറച്ച് നേരം മുൻപ് തന്നെ കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഈയൊരു കൂട്ടുകൂടി പഴത്തോടൊപ്പം ചേർത്തു കൊടുക്കുക. ഈയൊരു ഡ്രിങ്കിലേക്ക് ആവശ്യമായ പ്രധാന ചേരുവ തേങ്ങാപ്പാൽ ആണ്. രണ്ട് കപ്പ് അളവിൽ തേങ്ങാപ്പാൽ എടുത്ത് അത് പഴത്തിലേക്ക് ചേർത്തു കൊടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഒരു ചെറിയ പാക്കറ്റ് ഹോർലിക്സും അതിലേക്ക് ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ജ്യൂസിലേക്ക് ആവശ്യമായ ചിയാ സീഡ് കുതിരാനായി കുറഞ്ഞത് 15 മിനിറ്റ് മുമ്പെങ്കിലും വെള്ളത്തിലിട്ട് വയ്ക്കാൻ ഒരു കാരണവശാലും മറക്കരുത്. ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച ഡ്രിങ്കിന്റെ

കൂട്ടിലേക്ക് മിക്സ് ചെയ്ത് ഇളക്കി രണ്ട് തുള്ളി ബദാം മിക്സ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഡ്രിങ്കിന് നല്ല നിറം ലഭിക്കുന്നതാണ്. ഡ്രിങ്ക് തയ്യാറായി കഴിഞ്ഞാൽ ഒന്നുകിൽ തണുപ്പിക്കാനായി ഐസ്ക്യൂബുകൾ ഇട്ടോ അതല്ലെങ്കിൽ നേരിട്ടോ സെർവ് ചെയ്യാവുന്നതാണ്. കടുത്ത വേനലിൽ ദാഹമകറ്റാനായി തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു ഡ്രിങ്ക് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. Easy Cherupazham Drink Recipe Credit : cook with shafee

You might also like