ഒരു സ്പൂൺ ഗോതമ്പ് പൊടി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല! ദാഹവും വിശപ്പും മാറാൻ ഇതാ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്!! | Easy Wheat Flour Drink Recipe

Easy Wheat Flour Drink Recipe

Easy Wheat Flour Drink Recipe : ഒരു സ്പൂൺ ഗോതമ്പ് പൊടി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല! ദാഹവും വിശപ്പും മാറാൻ ഇതാ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്! ഒരു സ്പൂൺ ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വിരുന്നുകാരെ ഞെട്ടിക്കാം. കിടിലൻ സ്വദിൽ ഒരു ജ്യൂസ്. ശരിക്കും ഞെട്ടിപ്പോകും വിരുന്നുകാർ. അതുപോലൊരു ജ്യൂസ് ആണ് ഇത്, വിരുന്നുകാരെ ഞെട്ടിക്കാൻ പാകത്തിനുള്ള ഗോതമ്പ് ചേർത്തിട്ടുള്ള

ജ്യൂസ് ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു ജ്യൂസ് കഴിക്കുന്നത്. ഒരിക്കലും ഗോതമ്പ് ആണെന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല, അത്രയും രുചികരമായാണ് ഈ ഒരു ജ്യൂസ് തയ്യാറാക്കി എടുക്കുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം ഗോതമ്പുമാവ് നമുക്ക് വറുത്തെടുക്കണം. അതിനായിട്ട് രണ്ട് സ്പൂൺ ഗോതമ്പു പൊടി ഒരു ചീന ചട്ടിവച്ചു ചൂടാകുമ്പോൾ അതിലേക്ക് ചേർത്ത് നന്നായി വറുത്തെടുക്കുക. മാവിന്റെ പച്ചമണം മാറി വരുമ്പോൾ ഗോതമ്പ് മാവ് ഇതിൽ നിന്നും മാറ്റാവുന്നതാണ്.

ശേഷം പാലും പഞ്ചസാരയും നന്നായിട്ട് ഒന്ന് തിളപ്പിച്ച് എടുത്തതിനു ശേഷം വറുത്തെടുത്ത ഗോതമ്പുപൊടി അതിലേക്ക് ചേർത്ത് നന്നായിട്ട് കുറുക്കിയെടുക്കുക. കുറുകി കഴിഞ്ഞാൽ പിന്നെ തണുക്കാൻ വയ്ക്കുക, തണുത്തതിനു ശേഷം പാലും പഞ്ചസാരയും ഗോതമ്പുപൊടി വറുത്തതും മിൽക്ക് മൈഡും കൂടെ ചേർത്ത് മിക്സിയിൽ നന്നായി ഒന്ന് അടിച്ചു എടുക്കുക. ഇതിന്റെ ഒപ്പം തന്നെ ഒരു കഷണം ബീറ്റ്റൂട്ടും, ഒരു ചെറുപഴവും ചേർത്ത് കൊടുക്കാം,

വീണ്ടും നന്നായിട്ട് അടിച്ചെടുക്കുക. സ്വാദിനനുസരിച്ച് മിൽക്ക് മെയ്ഡ് ചേർത്തു കൊടുക്കാവുന്നതാണ്. ഇത്രയും ചേർത്ത് അടിച്ചെടുക്കുമ്പോൾ ബീറ്റ്റൂട്ടിന്റെ ആ ഒരു ചെറിയ പിങ്ക് നിറം ഈ ഒരു ജ്യൂസിൽ വരുന്നതായിരിക്കും. കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നും ഈ ജ്യൂസ്. മുകളിൽ കുറച്ചു പിസ്ത അരിഞ്ഞതും ചേർത്ത് കൊടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. Video Credit : Mums Daily

You might also like