ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ? എങ്കിൽ ഈർക്കിൽ കൊണ്ട് ഈ ഒരു സൂത്രം ഒന്ന് ചെയ്തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്!! | Sewing Machine Tips

Sewing Machine Tips

Sewing Machine Tips : ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ? ഈർക്കിൽ ഇനി ചുമ്മാ കളയല്ലേ! ഈർക്കിൽ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും ഈ സൂത്രം അറിഞ്ഞിരിക്കണം. ഡ്രസ്സിൽ പുതിയ പുതിയ ഡിസൈൻസ് പരീക്ഷിക്കുന്നതാണ് നമ്മളെല്ലാവരും. കഴുത്തിൽ വെറൈറ്റി ഡിസൈനുകൾ കയ്യിൽ അങ്ങനെ വ്യത്യസ്തങ്ങളായ ഡിസൈനുകൾ ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മലയാളികൾ.

അത്തരം വെറൈറ്റികൾ നമുക്ക് തന്നെ ഒന്നു പരീക്ഷിച്ചു നോക്കിയാലോ. ആദ്യം ഒരു കഴുത്തു പീസ് വെട്ടി വെച്ചിരിക്കുന്നത് എടുക്കുക. എംബ്രോയ്ഡറി ടോയ്‌ൻ അല്ലെങ്കിൽ സാധാരണ തയ്ക്കാൻ ഉപയോഗിക്കുന്ന ഒരു നൂല് അഞ്ച് കളർ എടുത്തിട്ട് ഒന്നിച്ച് പിന്നെ ചേർക്കുക. ഇത് മെഷീൻ്റെ ബോബനിൽ നന്നായി മുറുക്കി ചുറ്റി തയ്യൽ മെഷീൻ കണക്ട് ചെയ്യുക. സാധാരണ തയ്യൽ മെഷീനിൽ തയ്ക്കാൻ നേരത്ത് എങ്ങനെയാണ് ബോബൻ വെക്കുന്നത് അതുപോലെ തന്നെ.

എന്നിട്ട് തയ്യൽ മെഷീൻ്റെ പ്രസർ ഫുട്ട് ഊരി എടുക്കുക. പ്രസർ ഫുട്ടിൻ്റെ പകുതി തൊട്ട് ഒരു ഇഞ്ച് നീളത്തിൽ അല്ലെങ്കിൽ ആര ഇഞ്ച് നീളത്തിൽ ഒരു ഈർക്കിൽ കഷ്ണം ഓടിച്ചെടുക്കുക. ഇത് പ്രസർ ഫുട്ടിൻ്റെ പകുതി ഭാഗം തൊട്ട് ഒരു സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വെക്കുക. എന്നിട്ട് പ്രസർ ഫുട്ട് മിഷ്യനിൽ പിടിപ്പിക്കുക. ഇനി നമ്മൾ തയ്ക്കാൻ ഉള്ള തുണി എടുത്തു സാധാരണ തയ്ക്കുന്ന പോലെ അടി നൂലും മേൽ നൂലും ശരിയാക്കി തയ്ച്ചു തുടങ്ങുക.

അടിയിലുള്ള എംബ്രോയ്ഡറി നൂലുകൊണ്ട് തുണിയുടെ നല്ല വശത്ത് തയ്യൽ വരും. ഇടവിട്ടിടവിട്ട് തയ്ക്കുമ്പോൾ ആദ്യത്തെ തയ്യലും രണ്ടാമത്തെ തൈയ്യലും തമ്മിലുള്ള ഇടയകലം കൃത്യം ആക്കാൻ വേണ്ടിയാണ് ഇങ്ങനെ വെക്കുന്നത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ. Video credit : Malus tailoring class in Sharjah

You might also like