നേന്ത്രപ്പഴം ഉണ്ടോ? നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും!! | Simple Pazham Snack Recipe

Simple Pazham Snack Recipe

Simple Pazham Snack Recipe : ആരോഗ്യത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ധാരാളം പലഹാരങ്ങൾ സുപരിചിതമാണ്. നിങ്ങളുടെ വീട്ടിൽ പഴുത്ത് കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടോ? വിഷമിക്കേണ്ട അതുകൊണ്ട് രുചികരമായ നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം. നേന്ത്രപ്പഴം കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം ആയാലോ. നാലുമണി ചായക്കൊപ്പം കൊറിക്കാൻ കിടിലൻ രുചിയിൽ ഏത്തപ്പഴം കൊണ്ടൊരു പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

  1. മൈദ – 1 കപ്പ്
  2. നേന്ത്രപ്പഴം – 2 1/2 എണ്ണം
  3. ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
  4. നെയ്യ് – 2 ടീസ്പൂൺ
  5. തേങ്ങ ചിരകിയത് – 1 കപ്പ്
  6. ശർക്കര – 1 1/2 അച്ച്
  7. വെള്ള അവൽ – ഒരു കൈപ്പിടി

ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ മൈദ പൊടിയും നല്ല പഴുത്ത ഒരു നേന്ത്രപ്പഴത്തിന്റെ പകുതി ഭാഗം ചെറുതായി മുറിച്ചെടുത്തതും ചേർത്ത് കൊടുക്കണം. മൈദ പൊടിക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാതെ നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. ഈ മാവ് അത്യാവശ്യം കട്ടിയുള്ള രൂപത്തിൽ വേണം ലഭിക്കാൻ. അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടെ ചേർത്ത്

നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം ഇത് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ശേഷം നല്ല പഴുത്ത ചെറുതായി മുറിച്ചെടുത്ത രണ്ട് നേന്ത്രപ്പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയതും ഒന്നര അച്ച് ശർക്കര ചെറുതായി ഉടച്ചെടുത്തതും ചേർത്ത് കൊടുക്കണം. നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ കൊതിപ്പിക്കും പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ. Video Credit : Ramsi natural world

You might also like