അന്ന് അവനു വേണ്ടി പ്രേമ ലേഖനമെഴുതി.. വീട്ടുക്കാർ കൈയ്യോടെ പൊക്കി! പിന്നീട് സംഭവിച്ചത്; സായ് പല്ലവി.!! | Sai Pallavi talks about her first love letter
Sai Pallavi talks about her first love letter : തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി ആരാധകരുള്ള യുവ നായികമാരിൽ ഒരാളാണല്ലോ സായി പല്ലവി. പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലെ മൂന്ന് നായകമാരിൽ ഒരാളായി താരം മലയാള സിനിമയിൽ അവതരിച്ചപ്പോൾ മോളിവുഡിലും തന്റേതായ ആരാധകരെ സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങി വൻ വിജയം കൈവരിച്ച ഈ ഒരു ചിത്രത്തിൽ മലർ മിസ് എന്ന കഥാപാത്രത്തിൽ സായി പല്ലവി എത്തിയതോടെ മലയാളികളുടെ മനം കവർന്ന നായികയായി ഇവർ മാറുകയായിരുന്നു.
മാത്രമല്ല ഈ ഒരു പ്രേമ കൊടുങ്കാറ്റിൽ തന്റെ താരമൂല്യം കുത്തനെ വർധിപ്പിക്കാനും അതുവഴി മറ്റു സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിൽ സജീവമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു. ലക്ഷക്കണക്കിന് ആരാധകരെന്ന പോലെ തന്നെ നിരവധി അവാർഡുകളും ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയ താരത്തിന് തെന്നിന്ത്യയിൽ എന്ന പോലെ തന്നെ ബോളിവുഡിലും നിറയെ ആരാധകരാണുള്ളത്. സായി പല്ലവിയോടൊപ്പം സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഈയിടെ ബോളിവുഡിലെ മുൻനിര സംവിധായകനായ കരൺ ജോഹർ വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധേടുകയും ചെയ്തിരുന്നു.

വിരാടപർവ്വം എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. എന്നാൽ ഈ ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരിപാടിയിൽ വളരെ രസകരമായ ഒരു സംഭവം താരം തുറന്നു പറഞ്ഞിരുന്നു. ഈയൊരു സിനിമയിൽ സായി പല്ലവിയുടെ കഥാപാത്രം തന്റെ കാമുകന് കത്ത് കൈമാറുന്ന രംഗവും അത് സായിയുടെ അമ്മ കണ്ടുപിടിക്കുന്ന സീനും ഉണ്ട്. ഈയൊരു സംഭവം ശരിക്കും നിങ്ങളുടെ ജീവിതത്തിൽ നടന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട്
തന്റെ സ്കൂൾ പഠനകാലത്തിലെ ഒരു പ്രണയാനുഭവം സായി പല്ലവി വെളിപ്പെടുത്തിയത്. ഏഴാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു ആൺകുട്ടിയോട് തനിക്ക് പ്രണയം തോന്നിയെന്നും തുടർന്ന് അവന് നൽകാനുള്ള ഒരു പ്രണയലേഖനം എഴുതിയത് തന്റെ അച്ഛനും അമ്മയും കയ്യോടെ പിടികൂടുകയും ചെയ്തു നല്ല തല്ലും കിട്ടിയെന്ന് സായി പല്ലവി ഓർത്തെടുക്കുന്നുണ്ട്. താരത്തിന്റെ ഈയൊരു തുറന്നു പറച്ചിൽ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.
mbed.js”>