RRR Trailer : രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ ആര്‍.ആര്‍.ആര്‍ ട്രെയ്‌ലര്‍ പുറത്ത്; അതിഗംഭീര മേക്കിങ്ങുമായി RRR ട്രെയ്‌ലർ വീഡിയോ തരംഗമാകുന്നു.!! | RRR Trailer Malayalam | NTR | Ram Charan | Ajay Devgn | Alia Bhatt | SS Rajamouli | Jan 7th 2022

RRR Trailer : രാംചരണ്‍ (Ram Charan), ജൂനിയര്‍ എന്‍.ടി.ആര്‍. (Junior NTR) എന്നിവർ നായകരായി എത്തുന്ന രാജമൗലി (Rajamouli) ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ RRRന്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയുടെ പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ രാജമൗലി ചിത്രമാണ് രൗദ്രം രണം രുദിരം എന്ന RRR.

RRR Trailer

ചിത്രത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്‌ലര്‍ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണിത്. ജൂനിയർ എൻടി ആർ, രാം ചരൺ എന്നീ താരങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ട്രെയ്‌ലര്‍. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും എല്ലാം കോർത്തിണക്കിയ

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ വിഷ്വൽ മാജിക്കിലാണ് സിനിമ വരുന്നത് എന്ന് ട്രെയ്‌ലര്‍ കണ്ടാൽ മനസിലാകും. പുറത്തിറങ്ങിയ നിമിഷനേരം കൊണ്ട് തന്നെ തരംഗമായി മാറുകയാണ് RRR ട്രെയ്‌ലര്‍. 450 കോടി രൂപയിലാണ് ഈ ബ്രഹ്‌മാണ്ഡ ഒരുക്കിയിരിക്കുന്നത്. എന്നാൽ റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയെന്നാണ് റിപോർട്ടുകൾ.

RRR Trailer1

ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും മുതൽ മുടക്കിൽ ഇറക്കുന്ന ആക്‌ഷൻ ഡ്രാമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമര സേനാനികളുടെ കഥയാണ് ചിത്രത്തിലുള്ളത്. 2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe