പച്ചരിയും ഉരുളക്കിഴങ്ങും മിക്സിയിൽ ഇങ്ങനെ ഒരു തവണ ചെയ്തു നോക്കൂ.. രാവിലെ ഇനി എളുഎളുപ്പം.!! | Raw Rice and Potato Breakfast Recipe
Raw Rice and Potato Breakfast Recipe in Malayalam : പച്ചരി വെച്ച് എപ്പോ വേണെങ്കിലും ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കുന്ന ഈ പലഹാരം ബ്രേക്ക് ഫാസ്റ്റ് ആയോ രാത്രി ഡിന്നർ ആയോ ഒക്കെ ഉപയോഗിക്കാം. ഇത് ഉണ്ടാക്കുന്നതിനു മുൻപായി പച്ചരി കഴുകി കുതിർത്ത് ഇടുക. ഏകദേശം നാല് മണിക്കൂറോളം പച്ചരി വെള്ളത്തിലിട്ട് കുതിർത്തിരിക്കണം.
കുതിർന്ന അരി ഒരു അരിപ്പ പാത്രത്തിൽ വെച്ച് നന്നായി തോർത്തി എടുക്കാം. തോർന്ന അരി മിക്സിയുടെ ജാറിൽ ഇട്ട് ഒരു കോഴിമുട്ടയും അരക്കപ്പ് ചോറും ഒരു വലിയ ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയത് മുറിച്ച് കഷ്ണങ്ങളാക്കിയതും ആവശ്യത്തിന് ഉപ്പും ഒരു ബൗള് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പലഹാരം നല്ല സോഫ്റ്റ് ആകാൻ വേണ്ടിയാണ് കോഴിമുട്ട ചേർക്കുന്നത്.

കട്ട ഒന്നും തന്നെ ഇല്ലാതെ വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് അര സ്പൂൺ മഞ്ഞൾപ്പൊടിയും എരിവിന് ആവശ്യമുള്ള പച്ചമുളകും രണ്ട് തണ്ട് കറിവേപ്പിലയും കുറച്ച് മല്ലിയിലയും നന്നായിട്ട് അരിഞ്ഞ് ഇടാം. ഇതിലേക്ക് 2 കാരറ്റ് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മിക്സ് ഒന്ന് അയാൻ വേണ്ടി കുറച്ച് വെള്ളവും
ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുത്തതിനു ശേഷം അടുപ്പിൽ ഒരു പാത്രം വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് നമ്മൾ തയ്യാറാക്കുന്ന മിക്സ് കോരി ഒഴിച്ച് വറുത്തെടുക്കാം. ഒരു സൈഡ് നന്നായി മൂത്തുവരുമ്പോൾ മുകൾ ഭാഗത്തേക്ക് എണ്ണ കോരി ഒഴിച്ചു വേണം വറുത്തെടുക്കാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit: Ladies planet By Ramshi