നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌😋 എളുപ്പത്തിൽ പൂവു പോലെ ഒരു പാലപ്പം 👌👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പാലപ്പത്തിന്റെ റെസിപിയാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഈ പാലപ്പം. പലരും പാലപ്പം ഉണ്ടാക്കുമ്പോൾ ശരിയായി കിട്ടാറില്ല. വളരെ സിമ്പിൾ ആയി ഈസിയായി നല്ല സോഫ്റ്റ് ആയ പാലപ്പം എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും താഴെ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. 11/2 glass iddli rice
  2. yeast 1/4 teasponn
  3. 1 cup greated coconut
  4. sugar 3/4 teaspoon

ആദ്യമായി ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള അരി കുതിർക്കാൻ വെക്കുക (ഇഡലി അരി). എടുക്കേണ്ട അരിയെക്കുറിച്ച് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. അടുത്തതായി ഈ അരി ഒരു മിക്സി ജാറിൽ എടുക്കുക. എന്നിട്ട് അതിലേക്ക് തേങ്ങ ചിരകിയതും വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അടുത്തതായി കപ്പി കാച്ചിയെടുക്കാൻ ഒരു പാത്രത്തിൽ അരച്ചമാവ് ഒരു കൈൽ എടുക്കുക. എന്നിട്ട് അതിലേക്ക് 1 ഗ്ലാസ് വെള്ളം ചേർത്ത് അടുപ്പത്ത് കുറുക്കിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഈസ്റ്റ് എടുക്കുക എന്നിട്ട് അതിലേക്ക് ഇളം ചൂട് വെള്ളവും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തെടുക്കുക.

പിന്നീട് കപ്പികാച്ചിയതും ഈസ്റ്റ് വെള്ളവും അരച്ച മാവിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് ഒരു പാത്രത്തിൽ 8 മണിക്കൂർ അടച്ചു വെച്ചതിനുശേഷം പാലപ്പം നമുക്ക് തയ്യാറാക്കാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos