മണിയൻപിള്ള രാജുവിന്റെ മരുമകൾ ആകാൻ പോകുന്നത് ആരാണ് ? നിരഞ്ജന്റെ അതിസുന്ദരിയായ വധു ഇതാ!! | Niranjan Maniyanpilla Wedding News gone viral

Niranjan Maniyanpilla Wedding News gone viral : മലയാളികൾക്കെന്നും പ്രിയങ്കരനായ മണിയൻപിള്ള രാജുവിന്റെ ഇളയ മകൻ നിരഞ്ജന്റെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഫാഷൻ ഡിസൈനർ ആയ നിരഞ്ജനയാണ് വധു. അച്ഛനെ പോലെത്തന്നെ മകൻ നിരഞ്ജനും സിനിമയിൽ സജീവമാണ്. ബ്ലാക്ക് ബട്ടർഫ്‌ളൈ ആയിരുന്നു നിരഞ്ജന്റെ ആദ്യസിനിമ. ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന സിനിമക്ക്‌ മികച്ച നവാഗത നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. ഒരു താത്വിക അവലോകനം ആയിരുന്നു

അവസാനത്തെ ചിത്രം. മണിയൻപിള്ള രാജുവിന്റെയും ഇന്ദിര യുടെയും രണ്ടാമത്തെമകനായ നിരഞജ്. ബോബി ഡ്രാമ, ഫൈനൽ തുടങ്ങി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തി കൂടിയാണ്. ഇനിവരാനിരിക്കുന്ന കാക്കിപ്പട, നമ്മുടെ കോടതിയിൽ കാണാം തുടങ്ങി ചിത്രങ്ങൾ റിലീസ്നായുള്ള കാത്തിരിപ്പിലാണ് താരം.ഇതിനിടയിൽ ആണ് തന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയയിൽ പങ്കു വെച്ചത്. നിരവധി താരങ്ങളും ആരാധകരും നിരഞ്ജനും കുടുംബത്തിനും വധുവിനും ആശംസകൾ

 Niranjan Maniyanpilla
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അറിയിച്ചു.പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന. നടനും സംവിധായകൻ കൂടിയായ മണിയൻ പിള്ള രാജുവിന്റെ മകൻ എന്ന നിലയിലും ഈ താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമലോകം. മണിയൻ പിള്ള രാജു എന്ന നടനെയും സംവിധായകനെയും മലയാളികൾക്കെന്നും പ്രിയങ്കരനാണ് .ഏറെ താര സാന്നിധ്യം നിറയാനിരിക്കുന്ന നിരഞ്ജന്റെ വിവാഹം . കുടുംബങ്ങങ്ങൾ മാത്രമടങ്ങുന്ന വിവാഹം ചടങ്ങുകൾ അടുത്ത ഡിസംബറിൽ

നടത്തുന്നതിനായുള്ള ആകാംഷയിലാണ് താരകുടുംബം. ഇനിയും മികച്ച സിനിമകൾ ക്കായുള്ള കാത്തിരിപ്പിലാണെന്നും താരം . മികച്ച സിനിമകൾ മികച്ച വേഷങ്ങൾ ഇനിയും തന്റെ കയ്യിൽ സുരക്ഷിതമാണെന്നും അഭിനയ മികവിലൂടെ നിരഞ്ജൻ വെളിപ്പെടുത്തുന്നു. ഇനിയും ഒത്തിരി പ്രതീക്ഷകൾ താരത്തെ കാത്തിരിക്കുന്നു. അതോടൊപ്പം തന്റെ ഭാവി വധുവുമൊത്തുള്ള പോസ്റ്റുകൾ പങ്കുവെക്കുകയുമാണ് നിരഞ്ജൻ. പുതിയ പ്രതീക്ഷയുടെ നാളുകൾ നിറഞ്ഞതാകട്ടെ എന്നും പ്രേക്ഷകർ ആശംസിക്കുന്നു.

You might also like