ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയല്ല, മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ മുൻ നായകൻ സൽമാൻ ബട്ട്.!!

സജീവ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരാണ് വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട്, സ്റ്റീവ് സ്മിത് എന്നിവർ. ഈ നാൽവർ സംഘത്തെ ആരാധകർ ‘ഫാബുലസ് ഫോർ’ എന്നാണ് വിളിക്കുന്നത്. നാല് പേരും അവരവരുടെ ദേശീയ ടീമിന്റെ നായകന്മാരായിട്ടുണ്ടെങ്കിലും, പന്ത് ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ട് സ്മിത്തിന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു. നിലവിൽ ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാരായി തുടരുന്ന വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരിൽ മികച്ച ക്യാപ്റ്റൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നായകൻ സൽമാൻ ബട്ട്. മൂന്ന് ഫോർമാറ്റുകളിലും വില്യംസൺ ന്യൂസിലൻഡിനെ നയിക്കുമ്പോൾ,

6y45s54

കോഹ്‌ലി അടുത്തിടെ ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, ഇപ്പോൾ ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് കോഹ്ലി ഇന്ത്യയെ നയിക്കുന്നത്. അതേസമയം, ജോ റൂട്ട് ടെസ്റ്റിൽ മാത്രമാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പാകിസ്ഥാൻ മുൻ നായകൻ സൽമാൻ ബട്ട്, മൂവരെയും മികച്ച ക്യാപ്റ്റന്മാരായി വിലയിരുത്തി. എന്നാൽ മൂവരിൽ, എല്ലാ ഫോർമാറ്റുകളിലും ടീമിനെ നയിക്കുന്നത് കൊണ്ട് വില്യംസണെ മികച്ച ക്യാപ്റ്റനായി സൽമാൻ ബട്ട്‌ തിരഞ്ഞെടുത്തു. “കെയ്ൻ വില്യംസണാണ് ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന് ഞാൻ കരുതുന്നു. എന്നാൽ, ജോ റൂട്ടും വിരാട് കോഹ്‌ലിയും മികച്ചവർ തന്നെയാണ്, അവർ തങ്ങളുടെ ടീമുകളെ മികച്ച രീതിയിൽ നയിക്കുന്നുണ്ട്.

എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ എല്ലാ ഫോർമാറ്റുകളിലെയും നായകന്മാരെ പരിഗണിക്കുമ്പോൾ വില്യംസണാണ് മികച്ചത്,” ബട്ട് പറഞ്ഞു. 2014-ൽ എംഎസ് ധോണിയിൽ നിന്ന് ചുമതലയേറ്റ ശേഷം കോഹ്‌ലി ഇതിനകം തന്നെ ഇന്ത്യയുടെ ഏറ്റവും സക്സസ്സീവ് റേറ്റുള്ള ടെസ്റ്റ് ക്യാപ്റ്റനായി മാറി. ഇതുവരെ 65 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്ലിക്ക്, 38 മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ പേരിലുള്ള ഏറ്റവും കൂടുതൽ വിജയമാണിത്. ഇംഗ്ലണ്ടിനായി 56 ടെസ്റ്റുകളിൽ നിന്ന് റൂട്ട് 27 വിജയങ്ങൾ നേടിയിട്ടുണ്ട്, വില്യംസൺ ഇതുവരെ 37 ടെസ്റ്റുകളിൽ മാത്രമാണ് കിവീസിനെ നയിച്ചത്,

ytrrstyrsy

എന്നാൽ അതിൽ 22 വിജയങ്ങളുമായി ശ്രദ്ധേയമായ റെക്കോർഡ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയശതമാനം 59.45 ആണ്, മൂവരിൽ ഏറ്റവും മികച്ചത്. കോഹ്‌ലിയുടെ വിജയശതമാനം 58.46 ആണ്. മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയും റൂട്ടും ഇതുവരെ ഒരു പ്രധാന ഐസിസി ട്രോഫി നേടിയിട്ടില്ല. എന്നാൽ, 2019-2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനെ അവിസ്മരണീയമായ വിജയത്തിലേക്ക് നയിച്ച്, വില്യംസൺ കിവീസിനെ ഉദ്ഘാടന പതിപ്പിലെ ചാമ്പ്യന്മാരാക്കി. കൂടാതെ, വില്യംസണിന്റെ നായകത്വത്തിൽ കഴിഞ്ഞ മൂന്ന് ഐസിസി ടൂർണമെന്റുകളിലും ന്യൂസിലാൻഡ് ഫൈനലിൽ എത്തിയിട്ടുണ്ട്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe