സുമിത്രക്ക് മുൻപിൽ നിബന്ധനകൾ വെച്ച് വേദിക.. ഇത് ദുഷ്ടശക്തി അരങ്ങു വാഴുന്ന കാലം!! മറുവശത്ത് രോഹിത്തും..!! സുമിത്ര എങ്ങനെ കരകയറും ഈ പ്രശ്നങ്ങളിൽ നിന്ന്?? |കുടുംബവിളക്ക് | Kudumbavilakku Today Episode

Kudumbavilakku : ഇത് വേദികയുടെ കാലമാണ്. ദുഷ്ടശക്തി അരങ്ങുവാഴുന്ന കാലം. ഇനി സുമിത്രയെ വേദിക ഭരിക്കുന്ന കാഴ്ചകൾക്കാണ് പ്രേക്ഷകർ കൺതുറന്ന് കാത്തിരിക്കേണ്ടത്. വലിയൊരു ബിസിനസ് സാമ്രാജ്യം കൂടി വേദിക പിടിച്ചടക്കിയതോടെ സർവ ശക്തിയും സംഭരിച്ചതിന്റെ വിളയാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത്. “ഞാൻ പറയുന്ന കണ്ടീഷൻ അനുസരിച്ച് ബിസിനസ് ചെയ്യാൻ നീ തയ്യാറായില്ലെങ്കിൽ നിനക്ക് പല നഷ്ടങ്ങളും ഉണ്ടാകും.” സുമിത്രയുടെ നേർക്ക് വേദിക നടത്തുന്ന ഭീഷണി പ്രേക്ഷകരെ പോലും ഞെട്ടിച്ചിട്ടുണ്ട്.

Kudumbavilakku Today Episode 2

സുമിത്രയുടെ സമാധാന ജീവിതം നശിപ്പിക്കാനാണ് ഇപ്പോൾ വേദിക മുന്നിട്ടിറങ്ങിയി രിക്കുന്നത്. ആഗ്രഹിച്ചതനുസരിച്ച് തനിക്ക് വന്നുചേരാതിരുന്ന പലതും തിരിച്ചുപിടി ക്കണമെന്ന വാശിയിലാണ് വേദിക ഇപ്പോൾ. അതിനായി അവസാനത്തെ അടവ് പ്രയോഗിച്ച് മുന്നിട്ടിറങ്ങിയിരിക്കുകയാണ് അവർ. ഒരു വശത്ത് സുമിത്ര പിടി മുറുക്കുമ്പോൾ മറുഭാഗത്ത് രോഹിത്തിന്റെ പ്രണയകഥ തുടങ്ങുകയാണ്. കോളേജിൽ പഠിക്കുന്ന സമയം മുതൽ തന്നെ രോഹിത്തിന് തന്നോട് പ്രണയമുണ്ടായിരുന്നെന്ന് സുമിത്ര ഇപ്പോൾ അറിഞ്ഞിരിക്കുകയാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Kudumbavilakku Today Episode 3

ഇപ്പോഴും രോഹിത്തിന്റെ മനസ്സിൽ പ്രണയം തന്നെയാണ് ഉള്ളതെന്ന സത്യം തിരിച്ചറി യുന്നതോടെ സുമിത്ര വല്ലാതാവുകയാണ്. ഈ പ്രതിസന്ധി എങ്ങനെയാകും സുമിത്ര മറികടക്കുക? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നേറുന്നത്. വീഴ്ചകളിൽ അടിപതറാതെ മുന്നേറിയിരുന്ന സുമിത്രയുടെ ജീവിതകഥയ്ക്ക് തല്ക്കാലം ഇടവേളയിട്ട് വേദികയ്ക്ക് ജയിക്കാനുള്ള അവസരം നൽകിയിരിക്കുകയാണ് അണിയറപ്രവത്തകർ. പ്രേക്ഷകരെ പലപ്പോഴും ഞെട്ടിപ്പിക്കുന്ന ഒന്ന് സരസ്വതി അമ്മയുടെ സ്വഭാവമാണ്.

Kudumbavilakku Today Episode 4

അമ്പലനടയിൽ വരെ കൊണ്ടേ തള്ളിയിട്ടും വേദികയോടുള്ള മനോഭാവത്തിൽ സരസുവിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോഴും സരസു മരുമകളായി കാണുന്നത് വേദികയെ തന്നെ. റേറ്റിങ്ങിൽ മുൻപന്തിയിൽ തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് മുഖ്യകഥാപാത്രത്തിലെ ത്തുമ്പോൾ നെഗറ്റീവ് വേഷത്തിൽ തിളങ്ങുന്നത് നടിയും നർത്തകിയുമായ ശരണ്യ ആനന്ദാണ്. ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. ആനന്ദ് നാരായൺ, നൂബിൻ, മഞ്ജു സതീഷ്, എഫ് ജെ തരകൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Kudumbavilakku Today Episode..

You might also like