പുതിയ സൂത്രം! ചക്ക കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും!! | Jackfruit Snack Recipe

Jackfruit Snack Recipe

Jackfruit Snack Recipe : പുതിയ സൂത്രം! ഇതിൻ്റെ രുചി കഴിച്ചു തന്നെ അറിയണം! ചക്ക കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പാത്രം ഠപ്പേന്ന് കാലിയാകും! ചക്ക വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും. പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷക സമൃദ്ധമാണ് എന്ന് നമുക്ക് അറിയാം. മലയാളിയുടെ പ്രിയപ്പെട്ട പഴമായ

ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ഒപ്പം ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം. ചക്ക പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ശെരിക്കും ആവശ്യമായ ധാതുവാണ്.

ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായിക്കുന്നു. അതിലൂടെ ഇവ ഹൃദ്രോഗ സാധ്യത വളരെ കുറയ്ക്കുന്നു. ഇന്ന് നമുക്ക് ചക്ക കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാം. ഒരു ആറോ ഏഴോ ചക്ക ചുളകൾ നന്നായി മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അൽപം മൈദ ചേർത്ത് ദോശമാവു പരുവത്തിലാക്കുക. ശേഷം ഒരു കപ്പ് തേങ്ങയും,

ചെറുതായി അരിഞ്ഞെടുത്ത പഴുത്ത ചക്കച്ചുളകളും ഒരു പാനിൽ ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിക്കുക. അതിന്റെ മുകളിലേക്ക് തേങ്ങയും ചക്കച്ചുള അരിഞ്ഞതും കൊണ്ട് തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് ചേർത്ത് മടക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കാണൂ.. Video credit : Amma Secret Recipes

You might also like