ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള മറ്റൊരു ലോകത്ത് എത്തിപ്പെടുന്ന മനുഷ്യന്റെ കഥ പറയുന്ന ചിത്രം; “ജാക്ക് ദി ജയന്റ് സ്ലേയർ” | Jack The Giant Slayer movie review malayalam

Jack The Giant Slayer movie review malayalam : ബ്രയാൻ ദി സിംഗറിന്റെ സംവിധാനത്തിൽ തീയറ്ററിൽ എത്തിയ ചിത്രമാണ് ” ജാക്ക് ദി ജയന്റ് സ്ലേയർ “. 2013 ൽ എത്തിയ ഈ ചിത്രം ഒരു ഫാന്റസിയും സഹസികതയും ഉൾപ്പെട്ട അമേരിക്കൻ ചിത്രമാണ്. “ജാക്ക് ആൻഡ്‌ ദി ബീൻസ്റ്റോക്ക്” ബ്രിട്ടീഷ് യക്ഷി കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ എലീനർ ടോലിസൺ, ഇയാൻ മക്ഷൻ, ബിൽ നൈഗി നിക്കോളാസ് എന്നിവരാണ് അഭിനയ മികവ് കാഴ്ച്ചവെച്ചത്. ഈ സിനിമ തുറന്ന് കാട്ടുന്നത് ജാക്ക് എന്ന് പേരുള്ള ഒരു യുവ കർഷകന്റെ കഥയാണ്.

ചിത്രത്തിൽ ജാക്ക് എന്ന പാവപെട്ട ഫാം ബോയും ഒരു രാജകുമാരിയും തമ്മിൽ പ്രണയത്തിൽ ആവുകയാണ്. അതിന് ശേഷം ആ ഫാമിൽ ചെറിയൊരു ഇൻസിഡന്റ് നടക്കുകയാണ്. വലിയ മാന്ത്രിക ശക്തിയുള്ള വിത്തുകൾ ഭൂമിയിൽ
പതിക്കുകയും അത് വലിയ ചെടികളായി മാറുകയും ചെയുന്നു. അതേ സമയം നമ്മുടെ പാവം രാജകുമാരി ആ ചെടികളുടെ ഇടയിൽ കുടുങ്ങി പോകുകയുമാണ്. രാജകുമാരി കുടുങ്ങിയതിന് ശേഷം ആ ചെടികൾ വളർന്ന് ഈ രാജകുമാരിയെ ഒരു രാക്ഷസ

Jack The Giant Slayer movie review malayalam

കോട്ടയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. തുടർന്ന്, രാക്ഷസൻമാർ ചേർന്ന് രാജകുമാരിയെ പിടിക്കുകയും പിന്നീട് തടവറയിൽ ആകുകയും ചെയ്യുകയാണ്. രാക്ഷസൻമാർ ആകട്ടെ തടവറക്കുള്ളിൽ ആക്കിയ രാജകുമാരിയെ പിന്നീട് ഭക്ഷിക്കാൻ ഒരുങ്ങുകയാണ്. ഈ സമയം നമ്മുടെ നായകൻ ഫാം ബോയ് രാജകുമാരിയെ രക്ഷിക്കാൻ

വേണ്ടി തന്റെ പടയാളികളുമായി എത്തുന്നു. ഈ ക്രൂരൻമാരായ രാക്ഷൻമാരിൽ നിന്ന് എങ്ങനെ രക്ഷിക്കും എന്നതൊക്കെയായിട്ടാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്തുന്നത് ചിത്രത്തിന്റെ വിഷ്വൽ എഫക്റ്റും സഹസികതയുമാണ്. വിഷ്വൽ പ്ലസ് ഫാന്റസി ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപെടും. ഐഎംഡിബി യിൽ 6.3 റേറ്റിംങ്ങുള്ള ഗംഭീര സിനിമയാണ് “ജാക്ക് ദി ജയന്റ് സ്ലേയർ”.

Rate this post
You might also like