തലക്ക് പ്രഹരമേൽപ്പിക്കുന്നത് പോലെയുള്ള ഒരു ക്ലൈമാക്സ്.. നിങ്ങളെ ഞെട്ടിപ്പിച്ചു കളയുന്ന ഒരു അത്യുഗ്രൻ ഫ്രഞ്ച് സിനിമ ഇതാ! | Incendies Movie

Incendies Movie : ഒരു സിനിമ കണ്ടിട്ട് തലക്ക ടിയേറ്റ പോലെ ഇരുന്നിട്ടുണ്ടോ? അതിന്റെ ഹാങ്ങോവർ വിട്ടുമാറാതെ അതിടക്കിടക്ക് നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? ഇനി ഒരു തവണ കൂടി കാണാൻ ധൈര്യമില്ല എന്ന് നിങ്ങളോട് മനസ്സ് പറഞ്ഞിട്ടുണ്ടോ? ഇതൊക്കെ യഥാർത്ഥത്തിൽ സംഭവിച്ചിരുന്നവെങ്കിൽ ആ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് നിങ്ങൾ വ്യാകുലനായിട്ടുണ്ടോ? ഇല്ലായെങ്കിൽ ഈ സിനിമ കാണുക. 2010-ൽ ഡെനിസ് വില്ലെനെവ് സംവിധാനം ചെയ്ത ഇൻസെൻഡീസ്‌ എന്ന ഫ്രഞ്ച് സിനിമ. (Incendies )

പതിയെ തുടങ്ങി പിന്നെ ആളിക്കത്തി ഒടുവിൽ എരിഞ്ഞമരുന്ന ഒരു സിനിമയാണിത്. ക്ലൈമാക്സ്‌ കണ്ടിട്ട് തലയിൽ കൈവെച്ചു നിൽക്കാനേ നമുക്കൊക്കെ സാധിക്കുകയോള്ളൂ. അത്രക്കും മനോഹരവും ഹൃദയ സ്പർശിയും. ബന്ധങ്ങളുടെ ആഴവും അഗാധയും മനസ്സിലാക്കി തരുന്ന ഈ സിനിമ പ്രേക്ഷകന് മികച്ച ഒരനുഭവം തന്നെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല.

Incendies Movie
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മാതാവിന്റെ വില്പത്രമനുസരിച്ച് തങ്ങളുടെ സഹോദരനെയും പിതാവിനെയും തേടിപ്പോവുന്ന ഇരട്ടകളായ മക്കളുടെ അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. വളരെ മനോഹരമായി ഒഴുകുന്ന ഒരു പുഴ വളരെ ദുര ന്തപൂർണമായി പതിക്കുന്നതിന്റെ നേർസാക്ഷ്യമാണ് ഈ സിനിമ. ഓരോ സീനും അത്രയധികം ഹൃദയ സ്പർശിയാക്കിയ സംവിധാനത്തിന്റെ മിടുക്കിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. സിനിമയുടെ ക്ലൈമാക്സാണ് പ്രേക്ഷകനെ ഏറ്റവും കൂടുതൽ അലട്ടുന്നത്. വലിയ പ്രഹരമേൽക്കുന്നത് പോലെയുള്ള ക്ലൈമാക്സ് സിനിമ അവസാനിച്ചാലും പ്രേക്ഷകനെ വിടാതെ നന്നായി അലട്ടുന്നുണ്ട്.

യു ദ്ധത്തിന്റെ ഭീക രതകളും ഭയാ നകതകളും വരച്ചു കാട്ടാൻ സിനിമ ശ്രമിക്കുന്നുണ്ട്. കുഞ്ഞിനെ പോലും വെ ടി വെച്ചു കൊ ല്ലുന്ന സീൻ ഏറെ വേദനിപ്പിക്കുന്നു. സിനിമ ലോകത്ത് ഏറ്റവും കൂടുതൽ പ്രശംസകൾ പിടിച്ചു പറ്റിയ ഒരു ചിത്രം കൂടിയാണ് ഇൻസെന്റീസ് ( ആൻസൊന്തി എന്ന ഉച്ചാരണം കൂടിയുണ്ട് ). സിനിമയിൽ ജീൻ മർവാനായി കൊണ്ട് മെലീസയും നവാൽ മർവാനായി കൊണ്ട് ലൂബ്നാ അസബാലും സിമോൺ മർവാനായി കൊണ്ട് മാക്സിം ഗൗഡെറ്റുമാണ് വേഷമിട്ടിരിക്കുന്നത്.

Incendies Movie

മാത്രമല്ല നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഒരു ചിത്രം കൂടിയാണ് ഇൻസെന്റീസ്. 2011 ൽ ബെസ്റ്റ് ഫോറിൻ ലാംഗ്വേജ് ഫിലിമിനുള്ള അക്കാദമി അവാർഡിനെ ഈ സിനിമ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല ബെസ്റ്റ് മോഷൻ പിക്ചർ ഉൾപ്പെടെയുള്ള 8 ജെനി അവാർഡുകളാണ് ഈ സിനിമ വാരിക്കൂട്ടിയത്. തികച്ചും ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും ഈ സിനിമ നിങ്ങൾക്ക് നൽകുക എന്ന് ഉറപ്പുനൽകുന്നു.

You might also like