ഞെട്ടിക്കുന്ന സൂത്രം! ഇതൊരു തുള്ളി മാത്രം മതി ഈച്ച, പല്ലി വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! ഇനി ഒരിക്കലും ഈച്ച ശല്യം ഉണ്ടാവില്ല!! | Easy Get Rid of Pests In Home

Easy Get Rid of Pests In Home

Easy Get Rid of Pests In Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ ഇത്തരം പ്രാണികൾ കൂടുതലായി കണ്ടു വരാറുണ്ട്. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇത്തരം പ്രാണികളെ തുരത്താനായി കെമിക്കലടങ്ങിയ ലിക്വിഡുകൾ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം

ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഗ്രാമ്പു പൊടിച്ചെടുത്തതാണ്. പൊടിച്ചെടുത്ത ഗ്രാമ്പു ഒരു ടീസ്പൂൺ അളവിൽ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. ഈയൊരു ലിക്വിഡിന്റെ ചൂട് ആറുന്നതിനായി മാറ്റിവയ്ക്കാം.

ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് ഒരു നാരങ്ങ മുറിച്ച് അതിന്റെ നീര് മുഴുവനായും പിഴിഞ്ഞൊഴിക്കുക. അതിലേക്ക് കാൽ ഗ്ലാസ് അളവിൽ വിനിഗർ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഗ്രാമ്പുവിന്റെ കൂട്ടുകൂടി അരിച്ചെടുത്ത് ഒഴിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കാവുന്നതാണ്. ഈയൊരു ലിക്വിഡ് അടുക്കളയുടെ സ്ലാബ്, ഡൈനിങ് ടേബിൾ എന്നിവിടങ്ങളിൽ എല്ലാം തളിച്ച ശേഷം തുടച്ച് എടുക്കാവുന്നതാണ്. മാത്രമല്ല വീട് വൃത്തിയാക്കാനായി തുടയ്ക്കാൻ വെള്ളം എടുക്കുമ്പോൾ

അതിലും ഈയൊരു ലിക്വിഡ് ഒഴിച്ച് ഇളക്കിയ ശേഷം തുടയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഗ്രാമ്പു ഉപയോഗിക്കുന്നതു കൊണ്ടുതന്നെ വീടിനകത്ത് ഒരു സുഗന്ധം നിലനിർത്താനും സാധിക്കും. വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി പ്രാണികളുടെ ശല്യം ഒഴിവാക്കാൻ ഈയൊരു രീതി ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല അടുക്കള പോലുള്ള ഭാഗങ്ങളിൽ ഈ ലിക്വിഡ് ഉപയോഗപ്പെടുത്തുന്നത് കൊണ്ട് വേറെ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Liya adhi’s world

You might also like