കുലസ്ത്രീയായി ആൾമാറാട്ടം നടത്തി റിയാസ്.. ബ്ലെസ്ലി കാരണം സർവ്വംസഹയായി ലക്ഷ്മിപ്രിയ.!! | Bigg Boss Malayalam Season 4 Latest Episode

Bigg Boss Malayalam Season 4 Latest Episode : ബിഗ്ഗ്‌ബോസ് പ്രേക്ഷകരെല്ലാം ഇപ്പോൾ ഏറെ ആകാംക്ഷയോടെയുള്ള ഒരു കാത്തിരിപ്പിലാണ്. ആൾമാറാട്ടം ടാസ്ക്ക് ഏവരും കൗതുകത്തോടെ കാത്തിരിക്കുന്ന ഒന്ന് തന്നെയാണ്. പൊട്ടിച്ചിരിയോടെയാണ് പുതിയ പ്രൊമോ വീഡിയോ പ്രേക്ഷകർ കണ്ടത്. ഈ വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികൾ മറ്റ് മത്സരാർത്ഥികളായി രൂപം മാറുകയാണ്. ലക്ഷ്മിപ്രിയായി മാറുന്നത് റിയാസാണ്. അതെന്തായാലും കലക്കി എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. ബ്ലെസ്ലിയായി ലക്ഷ്മിപ്രിയ എത്തും. റിയാസ് ആകുന്നത് ധന്യയാണ്. ഈയൊരു മാപ്പിങ് നോക്കി കഴിഞ്ഞാൽ തന്നെ നമുക്ക് മനസിലാകും ഇത് ബിഗ്ഗ്‌ബോസിന്റെ ഒരു തന്ത്രമാണ്.

ലക്ഷ്മിപ്രിയയോട് റിയാസിന് നിലവിലുള്ള ദേഷ്യം, ലക്ഷ്മിക്ക് ബ്ലെസ്ലിയോടുള്ള താല്പര്യമില്ലായ്മ, ധന്യക്ക് റിയാസിൽ തോന്നിയ അനിഷ്ടം ഇതെല്ലാം കൃത്യമായി ചേർത്തു വെച്ചു കൊണ്ടാണ് ബിഗ്ഗ്‌ബോസ് ആൾക്കാരെ ഇങ്ങനെ ചേരുംപടി ചേർത്തിരിക്കുന്നത്. ദിൽഷയുടെ റോളിൽ ബ്ലെസ്ലിയെ കൊണ്ടുവന്നത് മറ്റൊരു നാടകം തന്നെ. ധന്യയായി വേഷം കെട്ടുക ദിൽഷയായിരിക്കും. സൂരജ്, റോൻസൺ എന്നിവർ പരസ്പരം അങ്ങോടും ഇങ്ങോടും ആൾമാറാട്ടം നടത്തും. എന്തായാലും സംഭവം പൊളിയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ബിഗ്ഗ്‌ബോസ് വീട്ടിൽ പുതിയ വീക്കിലി ടാസ്ക്കിന് തുടക്കമാവുമ്പോഴും അവിടത്തെ സ്ഥിതിഗതികൾ വഷളാവുകയാണ്. റോബിൻ പുറത്തായപ്പോൾ ദിൽഷ വിജയിയാകട്ടെ എന്നാഗ്രഹിച്ച പ്രേക്ഷകർ ഇപ്പോൾ തിരുത്തിത്തുടങ്ങി.

Bigg Boss Malayalam Season 4

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കാരണം ദിൽഷ ഇപ്പോൾ ബ്ലെസ്ലി ചരട് വലിക്കുന്നതിനനുസരിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. മാത്രമല്ല തന്നെ സ്നേഹിക്കുന്നവരെ, എന്തിന് റോബിനെ പിന്തുണക്കുന്നവരെയൊന്നും മനസിലാക്കാതെ ബ്ലെസ്ലി പറയുന്നതനുസരിച്ച് ദിൽഷ ഗെയിം കളിക്കുകയാണ്. എന്തിന് റോബിനെ പുറത്തു ചാടിച്ച റിയാസിനൊപ്പം പോലും ചേരുകയാണ് ദിൽഷ. മോഹൻലാൽ വന്ന എപ്പിസോഡിൽ ബ്ലെസ്ലി പറഞ്ഞത് ടാസ്ക്കിൽ തോറ്റു കൊടുത്തത് നോമിനേഷനിൽ വന്ന് ജനവിധി അറിയാൻ വേണ്ടിയായിരുന്നു എന്നാണ്. എന്നാൽ അത്‌ പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന രീതിയിലുള്ള ഒരു പ്രഹസനമായിരുന്നില്ലേ എന്ന് ഇപ്പോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ചർച്ച ചെയ്യുകയാണ്.

എന്തെന്നാൽ ആ ടാസ്ക്കിൽ ബ്ലെസ്ലി ജയിച്ചാലും ദിൽഷ തന്നെയാകും വിന്നറെന്ന് എല്ലാവർക്കുമറിയാം. അപ്പോൾ പിന്നെ ദിൽഷക്ക് വേണ്ടി വിട്ടുകൊടുത്തു എന്ന പേര് മാത്രമാണ് ബ്ലെസ്ലിക്ക്‌ വേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭിപ്രായങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സ്വന്തമായി വിജയിക്കണമെന്ന ആഗ്രഹമില്ലാതെയാണ് ബ്ലെസ്ലി കളിക്കുന്നത്, ദിൽഷയെ ജയിപ്പിക്കാൻ മാത്രം. അതിന് വേണ്ടി ശക്തയായ മത്സരാർത്ഥി ലക്ഷ്മിപ്രിയയെ ബ്ലെസ്ലി തന്നെ മുന്നിൽ നിന്ന് ഡീഗ്രേഡ് ചെയ്യുന്നു. ലക്ഷ്മി പറയും പോലെ ശൂന്യതയിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി ദിൽഷയുടെ എതിരാളികളെ തകർക്കുകയാണ് ബ്ലെസ്ലി. ബ്ലെസ്ളിയുടെയും ദിൽഷയുടെയും ടീം പരിപാടിയെ ഇന്നലെ ധന്യ ചോദ്യം ചെയ്തതും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നു.

You might also like