വൺ വീക്ക്‌ ബിഫോർ ഹോപ്‌; നിറവയറുമായി നിൽക്കുന്ന എലിസബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്ക് വെച്ച് ബേസിൽ!! | Basil Joseph Wife Elizabeth Samuel Creative Maternity Photoshoot latest Malayalam

എറണാംകുളം : മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബേസില്‍ ജോസഫ് അച്ഛനായി. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഭാര്യ എലിസബത്ത് സാമുവലിനും തന്റെ കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു ബേസില്‍ ഈ സന്തോഷ വര്‍ത്ത ആരാധകരെ അറിയിച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച് മറ്റൊരു പോസ്റ്റാണ്.  എലിസബത്തിനൊപ്പം ഒരാഴ്ച മുൻപ് എടുത്ത

ചിത്രമാണ് ബേസിൽ പങ്കുവെച്ചത്. നിർവയറുമായി നിൽക്കുന്ന എലിക്കൊപ്പം ബേസിലും എലിസബത്തിനെ പോലെതന്നെ വയർ കാണിച്ചു നിൽക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘എ വീക്ക്‌ ബിഫോർ ഹോപ്‌’ എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. എന്ത് ചെയ്യുമ്പോഴും ക്രിയേറ്റീവ് ആയി ചെയ്യുന്ന ആളായതുകൊണ്ട് ഇതും വളരെ ക്രിയേറ്റീവ് ആയിട്ടുണ്ടെന്ന് ഒരു ആരാധകൻ കുറിച്ചു. 2017 ല്‍ ആയിരുന്നു ദീര്‍ഘനാളത്തെ

Basil Joseph Wife Elizabeth Samuel Creative Maternity Photoshoot latest Malayalam

പ്രണയത്തിനു ശേഷം ബേസിലിന്‍റെയും എലിസബത്തിന്‍റെയും വിവാഹം. ബേസില്‍ സിനിമയുടെ ലോകത്തേക്ക് എത്തുന്നത് തിരുവനന്തപുരം സിഇടിയിലെ ക്യാമ്പസിൽ പഠിക്കുന്ന കാലം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനവും അഭിനയിക്കുകയും ചെയ്തുകൊണ്ടാണ്.2015 ല്‍ കുഞ്ഞിരാമായണം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് സംവിധായകനായി അരങ്ങേറി. ഗോധ, മിന്നല്‍ മുരളി എന്നിവയും വലിയ ഹിറ്റ്

ആയിമാറി. ഗോധ തിയറ്ററുകളില്‍ വൻ സാമ്പത്തിക വിജയം നേടിയപ്പോള്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ വലിയ ആരാധക പിന്തുണയും നേടി. ജാനെമന്‍, ജയ ജയ ജയ ജയ ഹേ, പാല്‍തു ജാന്‍വര്‍ തുടങ്ങിയ വിജയ ചിത്രങ്ങളില്‍ ബേസില്‍ നായകനനായും എത്തി. Story highlight : Basil Joseph Wife Elizabeth Samuel Creative Maternity Photoshoot latest Malayalam

5/5 - (1 vote)
You might also like