
നടൻ മുന്നയ്ക്ക് സർപ്രൈസ് കൊടുത്ത് ബാല; ജീവിതത്തിൽ ഒറ്റയ്ക്ക് ആകുമ്പോഴും കൂടെയുണ്ടാകുന്ന കൂട്ടുകാരൻ എന്ന് ബാല.!! | Actor Bala Friend Munna Birthday Celebration Viral News Malayalam
Actor Bala Friend Munna Birthday Celebration Viral News Malayalam
Actor Bala Friend Munna Birthday Celebration Viral News Malayalam : പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിലായ ബാലയേയും തുടർന്ന് ശസ്ത്രക്രിയ നടത്തി പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയ ബാലയെയും ഇപ്പോൾ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് എല്ലാം ഭേദമായി എന്നും പൂർവാധികം ശക്തിയോടെ സിനിമ മേഖലയിലേക്ക് തിരിച്ചു വരും എന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയും പറഞ്ഞു കൊണ്ട്
ഈ അടുത്താണ് ബാല തന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു പോസ്റ്റ് ആരാധകർക്കായി പങ്കുവെച്ചത്. ഇപ്പോഴിതാ താരം മറ്റൊരു വിശേഷമാണ് തന്റെ ഔദ്യോഗിക പേജിലൂടെ പ്രേക്ഷകരെ അറിയിക്കുന്നത്. തന്റെ സുഹൃത്ത് മുന്നയോടൊപ്പം ഉള്ള ബാലയുടെ ഒരു വീഡിയോയാണിത്. ബാലയ്ക്കൊപ്പം ജന്മദിനം ആഘോഷിക്കുകയാണ് പ്രിയ താരം മുന്ന. ബാലയുടെ ഉറ്റ സുഹൃത്തും നടനുമാണ് മുന്ന സൈമൺ. ജീവിതത്തിൽ ഒറ്റയ്ക്ക് ആകുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും കൂടെയുണ്ടാകുന്ന കൂട്ടുകാരൻ

എന്നാണ് ബാല മുന്നയെ വിശേഷിപ്പിച്ചത്. യഥാർത്ഥ സുഹൃത്തിന് സർപ്രൈസ് ആശംസകൾ. നിങ്ങൾ ഒറ്റയ്ക്ക് പോരാടുമ്പോൾ നിങ്ങളോട് ഒപ്പം നിൽക്കുന്ന വ്യക്തി അതാണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം. എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. എന്നാണ് ബാല വീഡിയോക്കൊപ്പം കുറിച്ചത്. സുഹൃത്തിനോടൊപ്പം ബാല കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നു. ഈ വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
നിരവധി ആരാധകരാണ് മുന്നക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്യുന്നത്. ഇവൻ ഷൂട്ടിംഗ് സെറ്റിൽ നിന്നും നേരെ വരുന്ന വഴിയാണെന്നും, ഇവൻ എന്റെ സിനിമയിലും അഭിനയിക്കുന്നുണ്ട് എന്നും ബാല വീഡിയോയിൽ പറയുന്നു. കൂടാതെ ഈ പിറന്നാൾ ആകുമ്പോൾ ഇവന് 50 വയസ്സാകും എന്നും ബാല പറഞ്ഞു. ഇതിന് ഒരു പുഞ്ചിരിയോടെയാണ് മുന്ന മറുപടി നൽകുന്നത്. സൗഹൃദത്തിന്റെ ഒരു പാട്ടും ഇരുവരുടെയും ഫോട്ടോയും ചേർത്താണ് വീഡിയോ അവസാനിക്കുന്നത്.