ഏവർക്കും പ്രിയങ്കരനായ ടോണി ജാ, കൂടെ ഇക്കോ ഉവൈസും ടൈഗർ ചാനും, അധികമാരും കാണാത്ത ഒരു മാരക ഇടിപ്പടം! | Tony Jaa movie

Tony Jaa movie : മാർഷ്യൽ ആർട്സിൽ പ്രത്യേക പരിശീലനം ലഭിച്ച വിമുക്തഭടന്മാരായ പായുവിനും ലോങ്ങ് ഫേക്കും ഒരു പ്രത്യേക സാഹചര്യത്തിൽ അമേരിക്കൻ ഗാങ്ങിനെ സഹായിക്കേണ്ടി വരുന്നു. എന്നാൽ ഈ അമേരിക്കൻ ഗ്യാങ് ഇവരെ ചതിക്കുന്നു. മാത്രമല്ല അമേരിക്കൻ ഗ്യാങ്ങിന്റെ ആക്ര മണത്തിൽ ജാക്ക എന്ന വ്യക്തിയുടെ ഭാര്യ മര ണപ്പെടുകയും ചെയ്യുന്നു. തുടർന്ന് ജാക്ക ഈ രണ്ടുപേരോടും പ്രതികാരം തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യഥാർത്ഥ കുറ്റവാളികൾ അമേരിക്കൻ ഗ്യാങ്ങാണെന്ന് തിരിച്ചറിയുന്നു.

Tony Jaa

പിന്നീട് മൂവരും ചേർന്ന് അമേരിക്കൻ ഗ്യാങ്ങിനോട് പ്രതികാരം തീർക്കാൻ ഇറങ്ങിത്തിരിക്കുന്നു. ഇതിനിടെ ധനികയായ സിയാവോ സിയാനെ കൂടി ഇവർക്ക് സംരക്ഷിക്കേണ്ടിവരുന്നു. 2019-ൽ പുറത്തിറങ്ങിയ Triple Threat എന്ന സിനിമയുടെ കഥ പ്രമേയമാണിത്. ആക്ഷൻ പ്രേമികൾക്ക് അസാമാന്യ അനുഭവം നൽകുന്ന ഒരു മാരക ഇടിപ്പടമാണ് ട്രിപ്പിൾ ത്രെറ്റ്. ആദ്യാവസാനം വരെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ നമുക്ക് കാണാനാവുന്നു എന്നുള്ളതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ആയോധനകലയിലെ പ്രശസ്തനും ഏവർക്കും പ്രിയപ്പെട്ടവനുമായ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ടോണി ജായാണ് പായു എന്ന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ദി റൈഡ് എന്ന സിനിമയിലൂടെ ഏവർക്കും സുപരിചിതനായ ഇക്കോ ഉവൈസാണ് ജാക്ക എന്ന കഥാപാത്രമായ വേഷമിട്ടിരിക്കുന്നത്. ഒപ്പം ടൈഗർ ചെൻ കൂടിച്ചേരുന്നതോടെ മൂവരും ചേർന്ന് ആക്ഷൻ വിരുന്നാണ് സിനിമ പ്രേമികൾക്ക് ഒരുക്കി വെച്ചിട്ടുള്ളത്. മാത്രമല്ല പ്രശസ്തനായ സ്കോട്ട് ആഡ്കിൻസ് ശക്തനായ വില്ലൻ കഥാപാത്രമായി സിനിമയിലുണ്ട് എന്നുള്ളതും മറ്റൊരു ആകർഷകമായ കാര്യം.

Tony Jaa movie 3

ആയോധനകലയുടെ ചടുലതയും വേഗതയും ഈ സിനിമയിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കും. ജെസ്സെ വി ജോൺസൺ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ഒരു മണിക്കൂറും 36 മിനിട്ടുമാണ് ദൈർഘ്യമുള്ളത്. ഇംഗ്ലീഷ് ഭാഷയിൽ തന്നെയാണ് സിനിമ റിലീസായിട്ടുള്ളത്. മൂവി മിറർ തയ്യാറാക്കിയിട്ടുള്ള മലയാളം പരിഭാഷയും ഈ സിനിമക്ക് ലഭ്യമാണ്. ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് ഒരു മികച്ച അനുഭവമായിരിക്കും ഈ സിനിമ സമ്മാനിക്കുക എന്നുള്ള കാര്യത്തിൽ സംശയമില്ല. അസാധാരണമായ ക്ലൈമാക്സ് ഫൈറ്റുൾപ്പടെ നിരവധി ത്രില്ലിങ് നിമിഷങ്ങൾ ഈ സിനിമയിലുണ്ട്.

You might also like