ഫ്രിഡ്ജില്ലാതെയും തക്കാളി കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാം; ഇനി എത്രനാൾ കഴിഞ്ഞാലും തക്കാളി കേടാകില്ല!! | Tomato Storing Ideas

Tomato Storing Ideas

Tomato Storing Ideas : തക്കാളിക്ക് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അവ കേടാകാതെ എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. വിലക്കുറവുള്ള സമയത്ത് ഒരുപാട് തക്കാളി വീട്ടിൽ വാങ്ങിക്കൊണ്ടു വന്നാൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അത് പെട്ടെന്ന് കേടായി പോകുന്നു എന്നതായിരിക്കും.

എന്നാൽ ഒട്ടും കേടാകാതെ തക്കാളി എങ്ങനെ കൂടുതൽ കാലം ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തക്കാളി ഏത് രീതിയിൽ സൂക്ഷിക്കുന്നതിന് മുമ്പായും ചെയ്യേണ്ട ഒരു കാര്യമാണ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക എന്നത്. അതിനായി ഒരു വലിയ പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്ക് വിനാഗിരി കൂടി ചേർത്ത് തക്കാളി ഇട്ടു കൊടുക്കുക.

Tomato Storing Ideas

ഈയൊരു വെള്ളത്തിൽ കുറച്ചുനേരം തക്കാളി കിടന്നതിനു ശേഷം എടുത്ത് മാറ്റി നല്ല വെള്ളത്തിൽ ഒരു വട്ടം കൂടി കഴുകിയെടുക്കുക. ശേഷം ഒരു ടവൽ ഉപയോഗിച്ച് തക്കാളി നന്നായി തുടച്ചശേഷം ഓരോ തക്കാളിയായി പേപ്പറിൽ പൊതിഞ്ഞ് ഒരു ട്രേയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. മറ്റൊരു രീതി ഒരു ട്രേയുടെ അടിഭാഗത്ത് പേപ്പർ വിരിച്ചതിനു ശേഷം അല്പം ഉപ്പ് ഇട്ടു കൊടുക്കുക.

അതിന് ശേഷം തക്കാളിയുടെ തണ്ട് ഉപ്പിലേക്ക് വരുന്ന രീതിയിൽ വച്ചുകൊടുക്കുക. ഇങ്ങനെ സൂക്ഷിച്ചാലും തക്കാളി കൂടുതൽ ദിവസം കേടാകാതെ വയ്ക്കാൻ സാധിക്കും. മറ്റൊരു രീതി തക്കാളിയുടെ മുകൾഭാഗത്ത് കത്തി ഉപയോഗിച്ച് വരയിട്ടു കൊടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കവറിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World

You might also like