രാവിലെ ഇതൊരു സ്‌പൂൺ കഴിച്ചാൽ! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; എല്ല് തേയ്മാനം, രക്തക്കുറവ് ഇല്ലാതാവും!! | Special Avil Ellu Vilayichathu Recipe

Special Avil Ellu Vilayichathu Recipe

Special Avil Ellu Vilayichathu Recipe : ആരോഗ്യത്തിന് അവലും എള്ളും വിളയിച്ചത്. നമ്മുടെ പൂർവികരുടെ കാലം തൊട്ടെ ആരോഗ്യത്തിനും ശരീര സൗന്ദര്യത്തിനും മുടിവളർച്ചക്കുമെല്ലാം ഒരുപാട് ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. അവലും എള്ളും ശർക്കര ചേർത്ത് എണ്ണയിൽ വിളയിച്ചത്. വൈകുന്നേരത്തെ പലഹാരമായും പ്രാതലായുമൊക്കെ കഴിക്കാവുന്ന ഒരു രുചികരമായ വിഭവമാണിത്.

  1. ശർക്കര – 1 കിലോ
  2. നിലക്കടല – 400 ഗ്രാം
  3. കറുത്ത എള്ള് – 1 കിലോ
  4. അവൽ – 3/4 കിലോ
  5. നല്ലെണ്ണ – 3/4 ലിറ്റർ
  6. നെയ്യ് – 11/2 ടേബിൾ സ്പൂൺ

ആദ്യം ഒരു കിലോ ശർക്കര ഒരു പാത്രത്തിലേക്കിട്ട് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഉരുക്കിയെടുക്കണം. നല്ലപോലെ ഉരുക്കിയെടുത്ത ശർക്കര അരിപ്പ വച്ച് അരിച്ചെടുക്കാം. ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് മുക്കാൽ കിലോ അവൽ ചേർത്ത് കൊടുക്കുക. ശേഷം നന്നായൊന്ന് വറുത്തെടുക്കുക. തീ കുറച്ച് വച്ച് നല്ലപോലെ റോസ്റ്റ് ചെയ്തെടുത്ത അവൽ ഒരു പാത്രത്തിലേക്ക് മാറ്റുക.

ശേഷം എള്ളും ഇതുപോലെ കുറഞ്ഞ തീയിൽ നന്നായി വറുത്ത് മാറ്റാം. ശേഷം ഈ പാത്രത്തിലേക്ക് മുക്കാൽ ലിറ്റർ നല്ലെണ്ണ ചേർത്ത് കൊടുക്കണം. നേരത്തെ വറുത്ത് മാറ്റിയ അവിൽ നല്ലപോലെ കൈവച്ച് പൊടിച്ചെടുക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ച ശർക്കരപാനി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇത് നല്ലപോലെ തിളപ്പിച്ചെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Divya’s World

You might also like