തുളസി ചെടി മുറ്റത്തു വളർത്തിയാൽ! ഇനി ബ്യൂട്ടി പാർലറിൽ പോവുകയേ വേണ്ട; എല്ലാ വീട്ടിലും തുളസി ചെടി ഉണ്ടായിട്ടും ഈ കാര്യങ്ങൾ മിക്കവർക്കും അറിയില്ല!! | Thulasi Chedi Benefits
Thulasi Chedi Benefits
Thulasi Chedi Benefits : നമ്മുടെ നാട്ടിലെ മിക്കവാറും വീടുകളിലും സമൃദ്ധമായി കാണുന്ന ചെടിയാണ് തുളസി. തുളസിയുടെ ഔഷധഗുണങ്ങളെ പറ്റി ഒരു വിധം എല്ലാവർക്കും തന്നെ അറിയുന്നതാണ്. കറുത്ത തുളസിയ്ക്കാണ് രോഗശാന്തിക്കുള്ള ഔഷധ ഗുണം കൂടുതലായിട്ടുള്ളത്. ഒരു ജലദോഷം വന്നാലോ പനി വന്നാലോ എല്ലാം മുത്തശി ആദ്യം ഓടുന്നത് തുളസി തറയിലേക്ക് ആണല്ലേ? അതു പോലെ തന്നെ തുളസിയില പച്ചക്ക്
കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇനി നമ്മളെ ഏതെങ്കിലും ഒരു പ്രാണി കടിച്ചാലോ? ഈ തുളസിയില തന്നെയല്ലേ അരച്ച് തേയ്ക്കുന്നത്. നമ്മുടെ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാനും തുളസിയില ഏറെ സഹായിക്കും. ഇതിന്റെ ആന്റി ബാക്റ്റീരിയൽ ഫംഗസ് ഗുണങ്ങൾ മുഖക്കുരുവിനും പാടുകൾക്കും എതിരെ ഫലപ്രദമായി പ്രവർത്തിക്കും. തുളസിയില വായിലിട്ട് കഴിച്ചാലോ, അരച്ചു

ഫേസ് പായ്ക്കിന്റെ ഒപ്പം ചേർത്ത് മുഖത്തിട്ടാലോ ഒക്കെ നമ്മുടെ ചർമ്മത്തിന്റെ തിളക്കം കൂട്ടാം. അതു പോലെ തന്നെ തലമുടിക്കും ഏറെ നല്ലതാണ് തുളസി. തലമുടിയിൽ തേയ്ക്കാൻ ഉള്ള എണ്ണ കാച്ചുമ്പോൾ അതിന്റെ ഒപ്പം അൽപ്പം തുളസിയില കൂടി ചേർക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. അപ്പോൾ ഇനി ബ്യൂട്ടി പാർലറിലേക്ക് പോവുകയോ വിലയേറിയ ഫേസ് പാക്കിന്റെയോ ആവശ്യമില്ല. അല്ലേ?
തുളസിയില വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിച്ചാൽ കഫത്തിന് നല്ലതാണ്. അലർജി, മൈഗ്രേയ്ൻ പോലുള്ളവ കാരണമുണ്ടാവുന്ന തലവേദനയ്ക്ക് രണ്ട് കപ്പ് വെള്ളത്തിൽ ഒരു പിടി തുളസിയിട്ട് തിളപ്പിച്ച് തണുപ്പിക്കണം. അതിലേക്ക് ഒരു തുണി മുക്കി നമ്മുടെ നെറ്റിയിൽ വച്ചാൽ തലവേദനക്ക് നല്ലൊരു ആശ്വാസം ഉണ്ടാവും. ഇങ്ങനെ ഒട്ടേറെ അസുഖങ്ങൾക്ക് പരിഹാരമാണ് തുളസിയില. തുളസിയിലയുടെ ഔഷധഗുണങ്ങളെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണാം. credit : Kairali Health