ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe
Flax Seed Laddu Recipe
Flax Seed Laddu Recipe : മാറി വരുന്ന ഭക്ഷണ രീതി കൊണ്ടും ജീവിതചര്യയിലെ വ്യത്യാസങ്ങൾ കൊണ്ടും പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ ആയ പ്രമേഹം,ഹാർട്ട് സംബന്ധമായ അസുഖങ്ങൾ,കൊളസ്ട്രോൾ പിസിഒഡി എന്നിവക്കെല്ലാം കഴിക്കാവുന്ന ഒരു പ്രത്യേക പ്രോട്ടീൻ റിച്ച് ലഡുവിന്റെ റെസിപ്പി മനസ്സിലാക്കാം.
ഈയൊരു പ്രോട്ടീൻ ലഡു തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് ഫ്ലാക്സ് സീഡ് ആണ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഫ്ലാക്സ് സീഡിൽസ് ഒമേഗ ത്രി ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ എന്നിവയെല്ലാം ഇതു കഴിക്കുന്നത് വഴി ഇല്ലാതാക്കാനായി സാധിക്കും.
Flax Seed Laddu Recipe
കൂടാതെ സ്ത്രീകൾ നേരിടുന്ന പിസിഒഡി പോലുള്ള പ്രശ്നങ്ങൾക്കും ഈയൊരു പ്രോട്ടീൻ ലഡു വളരെയധികം ഗുണം ചെയ്യുന്നതാണ്. ആദ്യം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ ഫ്ലാക്സ് സീഡ് ഇട്ടു കൊടുക്കുക. അതൊന്ന് ചൂടായി നിറം മാറി തുടങ്ങുമ്പോൾ മാറ്റി വയ്ക്കാവുന്നതാണ്. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് അരക്കപ്പ് അളവിൽ ബദാം ഇട്ട് ചെറുതായി ചൂടാക്കുക, ശേഷം അരക്കപ്പ് അളവിൽ വെള്ള എള്ള് കൂടി ചേർത്ത് ഒന്ന് ചൂടാക്കി നിറം മാറുമ്പോൾ ഓഫ് ചെയ്ത് മാറ്റി വയ്ക്കണം.
നേരത്തെ വറുത്തെടുത്ത് വെച്ച എല്ലാം ചേരുവകളും മിക്സിയുടെ ജാറിലിട്ട് പൊടിച്ച് എടുക്കണം. അതിനു ശേഷം അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് അരക്കപ്പ് ശർക്കര,കാൽ കപ്പ് വെള്ളമൊഴിച്ച് പാനിയാക്കി എടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കാം. ഇത് ഇളം ചൂടോടു കൂടി നേരത്തെ തയ്യാറാക്കി വെച്ച മിക്സിലേക്ക് ഒഴിച്ചു കൊടുക്കാം.റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks