കോഴിമുട്ട കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😳 കോഴിമുട്ട വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ! 😳👌

ഇന്ന് നമ്മൾ കോഴിമുട്ട ഉപയോഗിച്ച് ഒരു വെറൈറ്റി റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് 4 കോഴിമുട്ടയാണ്. ഇത് തയ്യാറാക്കാനായി ആദ്യം കോഴിമുട്ട പുഴുങ്ങിയെടുക്കുക. പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ അരിഞ്ഞെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക. എന്നിട്ട് അതിലേക്ക് 4 പച്ചമുളക് അരിഞ്ഞത്, 1 അല്ലി വെളുത്തുള്ളി,

1 കഷ്ണം ഇഞ്ചി, 1/2 tsp വലിയജീരകം, 1 ഏലക്കായ, 1/2 tsp കുരുമുളക്, 1 കഷ്ണം പട്ട, 4 കറിയാമ്പൂ എന്നിവ വെള്ളം ചേർക്കാതെ നല്ലപോലെ അടിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു കാടായിലേക്ക് 4 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് കടുക് ഇട്ട് നല്ലപോലെ പൊട്ടിക്കുക. പിന്നീട് ഇതിലേക്ക് 1 സവാള അരിഞ്ഞത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

എന്നിട്ട് ഇതിലേക്ക് അരച്ചെടുത്ത മസാല ചേർത്തിളക്കുക. അടുത്തതായി ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 1/2 tsp മല്ലിപൊടി, 1/2 tsp മുളക്പൊടി, മുട്ട അരിഞ്ഞത് എന്നിവചേർത്ത് ഇളക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതു കൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ

നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: E&E Creations

Rate this post
You might also like