
പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴും വിശ്വസിക്കാനാവാത്തത് സംഭവിച്ചു; ബേബി സുജാതയ്ക്ക് അറുപത് വയസ്സ് !!! | Sujatha Mohan Celebrates 60th Birthday Viral Malayalam
Sujatha Mohan Celebrates 60th Birthday Viral Malayalam : സംഗീതത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന പ്രിയ പിന്നണി ഗായികയാണ് സുജാത മോഹൻ. താരത്തിന്റെ ഓരോ പാട്ടുകളും പ്രേക്ഷകരുടെ ഹൃദയത്തിൽ അതുല്യ സ്ഥാനത്താണ് നിലകൊള്ളുന്നത്.
12 വയസ്സുള്ളപ്പോൾ താരം മലയാള സിനിമയിൽ പാടി തുടങ്ങിയതാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് കന്നട തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ പാടിക്കഴിഞ്ഞു. കേരള തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാനതല അവാർഡും സുജാത കരസ്ഥമാക്കിയിട്ടുണ്ട്.
1975 ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1981ൽ ഡോക്ടർ മോഹനനെ താരം വിവാഹം ചെയ്തു. ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടേത് നിത്യഹരിത ശബ്ദമായി വിലയിരുത്തപ്പെടുന്നു.ഭാവഗായിക എന്ന പേരിലാണ് സുജാത അറിയപ്പെടുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ്.60കളിലും യുവത്വം നിലനിർത്തുന്ന സുജാത പ്രേക്ഷകർക്ക് ഒരു കൗതുകമാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പിന്നണി ഗാനരംഗത്തും ടെലിവിഷൻ മേഖലയിലും സജീവമാണ് എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലൂടെയും താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഡ്രസ്സിങ്ങിലും സ്ക്രീൻ പ്രസൻസിലും താരം വളരെയധികം ശ്രദ്ധിക്കാറുണ്ട്. സുജാതയുടെ മകളും ഗായികയുമായ ശ്വേതാമോഹനും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘
Very special day for us Baby Sujata turns 60 Need your blessings and prayers for her good health always ” എന്ന അടിക്കുറിപ്പോടെയാണ് ശ്വേത അമ്മയ്ക്കൊപ്പം ഉള്ള ഫോട്ടോ പങ്കു വച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് ഈ ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. നിരവധി ആളുകൾ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു.