എട്ടാം മാസത്തിൽ ട്രെൻഡിങ് ഡാൻസുമായി സൗഭാഗ്യ! 😳 നിറവയറിൽ ചുവടുവെച്ച സൗഭാഗ്യയുടെ ഡാൻസ് വൈറൽ.!! [വീഡിയോ]

മലയാളികളുടെ പ്രിയ ടിക് ടോക് താരങ്ങളാണ് സൗഭാഗ്യയും അർജുനും. അഭിനേത്രിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനോടകം തന്നെ ആരാധകരുടെ പ്രിയതാരം

ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് അരങ്ങേറിയ അർജുൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. അഭിനേതാവ് എന്നതിനപ്പുറത്ത് നർത്തകൻ ആണ് അർജുൻ. ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സൗഭാഗ്യയും അർജുനും. ഗർഭിണിയാണെന്ന് അറിഞ്ഞ സമയം മുതൽ ഉള്ള എല്ലാ വിശേഷങ്ങളും സൗഭാഗ്യ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ

പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിറവയറുമായി അർജുൻ ഒപ്പം നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗർഭകാലത്ത് നൃത്തം ചെയ്യുക മാത്രമല്ല നൃത്തം പഠിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് സൗഭാഗ്യ. “സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം,” എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. ജുഗുന എന്ന

വെസ്റ്റേൺ ഗാനത്തിന് ചുവടു വച്ച് ആണ് ഇരുവരും എത്തിയിരിക്കുന്നത്. വീഡിയോ പങ്കുവെച്ചത്തിനു പിന്നാലെ ക്ഷണ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിറവയറിൽ നൃത്തം ചെയ്യുന്ന സൗഭാഗ്യ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഗർഭകാലം അത്ര എളുപ്പമുള്ളതല്ലെന്ന് സൗഭാഗ്യയും അർജുനും മുൻപ് നൽകിയ ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞിരുന്നു.

3.9/5 - (7 votes)
You might also like