പൂ പോലെ സോഫ്റ്റായ പാലപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! യീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ വെറും 5 മിനിറ്റിൽ സോഫ്റ്റ് പാലപ്പം റെഡി!! | Soft Appam Recipe Easy

Soft Appam Recipe Easy

Soft Appam Recipe Easy : രാവിലെയും രാത്രിയുമെല്ലാം നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ഭക്ഷണ വിഭവമായിരിക്കും പാലപ്പം. സാധാരണയായി പാലപ്പത്തിന്റെ മാവിന്റെ രുചി കൂടാനും പെട്ടെന്ന് പൊന്തി വരാനുമായി യീസ്റ്റോ, സോഡാ പൊടിയോ ചേർക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ അവയൊന്നും ഇല്ലാതെ തന്നെ നല്ല സോഫ്റ്റ് ആയ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ പച്ചരി, അരക്കപ്പ് അളവിൽ ചിരകിയ തേങ്ങ, അല്ലെങ്കിൽ തേങ്ങാപ്പാൽ ഉപയോഗിക്കാവുന്നതാണ്, മൂന്ന് ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുതിരാനായി വെച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തേങ്ങ, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

കൂടുതൽ അരി ഉപയോഗിക്കുമ്പോൾ രണ്ടുതവണയായി അരച്ചെടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മാവിൽ തരി കൂടാനുള്ള സാധ്യത കൂടുതലാണ്. മാവ് നല്ലതു പോലെ അരച്ചെടുത്ത ശേഷം പുളിപ്പിക്കാനായി ഒരു രാത്രി മുഴുവൻ അടച്ചു വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ മാവ് അധികം പുളിച്ചു പൊന്തി പോകാറില്ല. അപ്പം തയ്യാറാക്കുന്നതിന് മുൻപായി മാവെടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി കലക്കി യോജിപ്പിക്കുക.

ഈയൊരു രീതിയിൽ മാവ് തയ്യാറാക്കുമ്പോൾ സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ കുറച്ച് വ്യത്യസ്തമായി അപ്പം ഉണ്ടാക്കി നോക്കാവുന്നതാണ്. അതായത് കനം കുറച്ച് ഒഴിക്കുന്നതിന് പകരം കുറച്ച് കട്ടിയായി മാവൊഴിച്ച് പരത്തി എടുക്കാം. അപ്പച്ചട്ടിക്ക് പകരമായി ദോശക്കല്ലിൽ ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കാം. അതിനുശേഷം ഒരു അടപ്പു വെച്ച് പാത്രം അടയ്ക്കണം. നന്നായി വെന്തു കിട്ടാൻ രണ്ടുവശവും മറിച്ചിട്ട് അപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. Video Credit : onattukarakkari

You might also like