റവയും ഇച്ചിരി തേങ്ങയും മതി! കറിപോലും വേണ്ട! റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!! | Easy Rava Breakfast Recipe

Easy Rava Breakfast Recipe

Easy Rava Breakfast Recipe : എല്ലാ ദിവസവും ചായയോടൊപ്പം നാലുമണി പലഹാരത്തിനായി വ്യത്യസ്ത രുചികൾ കഴിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും മിക്ക ആളുകളും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒരേ രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കി നൽകിയാൽ കുട്ടികൾക്ക് അത് കഴിക്കാൻ ഒട്ടും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന

ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല രീതിയിൽ തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിഞ്ച് അളവിൽ മഞ്ഞൾപൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. മഞ്ഞൾപൊടി വെള്ളത്തിൽ നല്ല രീതിയിൽ ലയിച്ചു കഴിഞ്ഞാൽ അതിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക.

ശേഷം റവ കട്ടപിടിക്കാത്ത രീതിയിൽ ഇളക്കി സെറ്റ് ചെയ്തെടുക്കുക. റവ ഒന്ന് വെന്തു തുടങ്ങുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ, ചെറിയ ഉള്ളി ജീരകം എന്നിവ ചതച്ചു കൂട്ടുകൂടി ചേർത്ത് മിക്സ് ചെയ്യുക. ഈ കൂട്ടിന്റെ ചൂടൊന്ന് ആറാനായി മാറ്റിവയ്ക്കാം. മാവ് നല്ല രീതിയിൽ സെറ്റായി കിട്ടിക്കഴിയുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ അരിപ്പൊടി ചേർത്തു കൊടുക്കണം. അതിനുശേഷം കട്ടി പത്തിരിക്ക് പരത്തി എടുക്കുന്ന രീതിയിൽ മാവ് പരത്തി എടുക്കുക.

ശേഷം വട്ടത്തിൽ ഉള്ള ഏതെങ്കിലും ഒരു സാധനം ഉപയോഗപ്പെടുത്തി മാവ് ചെറിയ രൂപത്തിലേക്ക് കട്ട് ചെയ്ത് എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച മാവ് അതിലേക്ക് ഇട്ട് വറുത്തു കോരാവുന്നതാണ്. നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : She book

You might also like