റബ്ബർ ബാൻഡ് ഉണ്ടോ! റബ്ബർ ബാൻഡ് കൊണ്ട് തേങ്ങയിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾ ഞെട്ടും; ഈ രഹസ്യം ഇത്രയും കാലം അറിയാതെ പോയല്ലോ!! | Rubber Bands Kitchen Tips
Rubber Bands Kitchen Tips
Rubber Bands Kitchen Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി റബ്ബർബാൻഡ് വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. റബ്ബർ ബാൻഡ് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ റബ്ബർ ബാൻഡ് കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.
അത് ഒഴിവാക്കാനായി റബ്ബർ ബാൻഡ് ഒരു പ്ലാസ്റ്റിക് ബോക്സിലേക്ക് ഇട്ട് അതിലേക്ക് അല്പം പൗഡർ, അല്ലെങ്കിൽ മൈദയോ ഇട്ട് അടപ്പ് വെച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു രീതിയിൽ അടച്ചു സൂക്ഷിക്കുകയാണ് എങ്കിൽ എത്ര കാലം വേണമെങ്കിലും റബ്ബർബാൻഡുകൾ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെ അടുക്കളയിൽ പൊടികളുടെ ഡപ്പയിൽ സ്പൂൺ ഇട്ടു വയ്ക്കുന്നത് മിക്ക വീടുകളിലും കാണാറുള്ളതാണ്.
എന്നാൽ പൊടികൾ എടുക്കുമ്പോൾ അതിൽ കൃത്യമായ അളവ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അളവ് കൃത്യമായി കിട്ടാനായി ഡപ്പ തുറന്നശേഷം അറ്റത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. ശേഷം സ്പൂൺ അതിന് ഇടയിലൂടെ കയറ്റി പൊടികൾ എടുക്കുകയാണെങ്കിൽ കൃത്യമായ അളവിൽ തന്നെ ലഭിക്കുന്നതാണ്. ചൂൽ ഉപയോഗിച്ച് പഴകി തുടങ്ങുമ്പോൾ അതിന്റെ അറ്റം പല വലിപ്പത്തിൽ ആയി പോകുന്നത് ഒരു പ്രശ്നമാണ്. ആ ഒരു പ്രശ്നം ഒഴിവാക്കാനായി രണ്ട് റബ്ബർബാൻഡുകൾ ചൂലിന്റെ അറ്റങ്ങളിലായി ഇട്ടു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി ആ ചൂൽ ഉപയോഗിച്ച് അടിച്ചുവാരാനും എളുപ്പമാകും. അടുക്കളയിൽ തേങ്ങ എടുത്തുവെച്ചാൽ അത് ഉരുണ്ട് താഴെ വീഴുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കും. അത് ഒഴിവാക്കാനായി മുകളിലായി ഒന്നോ രണ്ടോ റബ്ബർ ബാൻഡ് ഇട്ട് വയ്ക്കുകയാണെങ്കിൽ തേങ്ങ നിലത്ത് വീഴുന്നത് ഒഴിവാക്കാനായി സാധിക്കും. ജീൻസിന്റെ വലിപ്പം അഡ്ജസ്റ്റ് ചെയ്യാനായി ബട്ടൺ ഹോളിലൂടെ ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുത്ത് ബട്ടൻസ് വലിച്ചെടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Thullu’s Vlogs 2000