ഈ പൊടി ഇട്ട് ഒന്ന് തിളപ്പിച്ചാൽ മതി! എത്ര പഴകിയ എണ്ണയും ഇനി ശുദ്ധമായ എണ്ണയാക്കാം; ഇനി പഴയ എണ്ണ ആരും കളയല്ലേ!! | Pure Oil Making
Pure Oil Making
Old Coconut Oil Pure Tips
Cleaning used cooking oil with arrowroot powder is a simple and natural method to remove impurities and extend its usability. Begin by straining the used oil to remove food particles. Heat the oil slightly and add 1–2 teaspoons of arrowroot powder per cup of oil. Stir well so the powder binds with suspended residues. Allow the mixture to cool completely, during which the arrowroot will absorb impurities and settle at the bottom. Carefully pour the clean oil from the top into a fresh container, avoiding the settled residue. This method improves clarity, reduces odor, and makes the oil safer for reuse.
Pure Oil Making : വറുക്കാനും പൊരിക്കാനുമായി ധാരാളം എണ്ണ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പപ്പടം, കായ വറവ് എന്നിവ ഉണ്ടാക്കി കഴിഞ്ഞാൽ എണ്ണയിൽ ചെറിയ രീതിയിലുള്ള തരികളും മറ്റും വന്ന് എണ്ണയുടെ നിറം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ ഉപയോഗിച്ച എണ്ണ മിക്ക വീടുകളിലും കളയുന്ന പതിവായിരിക്കും ഉള്ളത്.
എന്നാൽ ഉപയോഗിച്ച് നിറം മാറിയ എണ്ണ ശുദ്ധീകരിച്ച് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ എണ്ണ ശുദ്ധീകരിച്ച് എടുക്കുന്നതിനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കൂവപ്പൊടിയാണ്. ഒരു പാത്രത്തിൽ മൂന്നോ നാലോ ടേബിൾസ്പൂൺ അളവിൽ കൂവപ്പൊടിയിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും കട്ടകൾ ഇല്ലാതെ കലക്കി എടുക്കുക. അതിനുശേഷം അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക്
Pure Oil Making
ശുദ്ധീകരിക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് കലക്കി വെച്ച കൂവപ്പൊടി ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കൂവപ്പൊടി നല്ല രീതിയിൽ കട്ടിയായി വരുന്നതാണ്. വളരെ കുറഞ്ഞ അളവിൽ പൊടി എടുത്താലും അത് പെട്ടെന്ന് പെരുകി വരുന്നതായി കാണാം. എണ്ണയിലെ എല്ലാ പൊടികളും കൂവപ്പൊടിയിലേക്ക് പറ്റിപ്പിടിച്ചു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം എണ്ണ ഒന്ന് ചൂടാറാനായി മാറ്റിവയ്ക്കാം.
ഒരു അരിപ്പ ഉപയോഗിച്ച് എണ്ണ മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര പൊടി നിറഞ്ഞു കിടക്കുന്ന എണ്ണയും വളരെ എളുപ്പത്തിൽ ശുദ്ധീകരിച്ച് എടുക്കാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ ശുദ്ധീകരിച്ച് എടുക്കുന്ന എണ്ണ അടുക്കള ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ പകരം സോപ്പ് നിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Kidilam Muthassi
How to Clean Used Cooking Oil
- Strain used oil through a sieve to remove food bits.
- Warm the oil gently (do not overheat).
- Add 1–2 teaspoons of arrowroot powder per cup of oil.
- Stir thoroughly to mix the powder evenly.
- Let the oil cool and allow sediment to settle.
- Pour the clean oil carefully into another container.
- Store in an airtight container for reuse.