വിദേശ ജോലിക്ക് ഇനി സംസ്ഥാന സർക്കാരിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ മാറ്റങ്ങൾ അറിയാം!! | Police clearance certificate update

Police clearance certificate update : വിദേശത്ത് ജോലി ചെയ്യാൻ ഇനി സംസ്ഥാന പോലീസിന്റെ ക്ലിയറൻസ്‌ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഹൈക്കോടതി വിധി അംഗീകരിച്ച് ഡിജിപി അനിൽ കാന്ത് പുതിയ സർക്കുലർ പുറത്തിറക്കി. സംസ്ഥാന പോലീസ് നൽകുന്ന ക്ലിയറൻസ്‌ സർട്ടിഫിക്കറ്റ് ഇനി സംസ്ഥാനത്തിനകത്തെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

വിദേശ ജോലിക്ക് പൗരന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാനത്തിനോ പോലീസിനോ അധികാരമില്ലെന്നും അത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. മാത്രമല്ല, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാസ്പോർട്ട് നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Police clearance certificate update
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കൂടാതെ, തൊഴിൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് നൽകുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പേര് ഇനിമുതൽ സർട്ടിഫിക്കറ്റ് ഓഫ് നോൺ-ഇൻവോൾവ്മെന്റ് ഇൻ ഒഫൻസസ് എന്നാകും. വിദേശ ജോലിക്കുള്ള ഇത്തരം സർട്ടിഫിക്കറ്റുകൾ ഇനി മുതൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുടെ ഇമിഗ്രേഷൻ ബ്യൂറോയും പാസ്‌പോർട്ട് വകുപ്പും സംയുക്തമായി നൽകും.

റീജിയണൽ പാസ്‌പോർട്ട് ഓഫീസർമാർക്കും ഇതിന്റെ ചുമതലയുണ്ടാകും. എന്നാൽ, വിസിറ്റിംഗ് വിസ ഒഴികെയുള്ള എല്ലാ വിസകൾക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന കാര്യത്തിൽ മാറ്റമില്ല. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ സമർപ്പിക്കാം. 500 രൂപയാണ് അപേക്ഷ ഫോറത്തിന് ഈടാക്കുന്ന ഫീസ്.

You might also like