ഞങ്ങളുടെ ആദ്യ ഹോം ടൂർ 😍😍 നില മോൾക്കൊപ്പം അടിച്ചു പൊളിച്ചൊരു ദിവസം 😍🔥 ഏറ്റെടുത്ത് ആരാധകർ 🔥🔥 [വീഡിയോ]

വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് പേളിമാണിയും ശ്രീനിഷും. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വന്നതിൽപ്പിന്നെ പേളി പ്രേക്ഷകരുടെ ഇടയിൽ എന്നും നിറഞ്ഞു നിൽക്കാറുണ്ട്.​ ഗോവിന്ദ് പത്മസൂര്യയ്ക്ക് ഒപ്പം അവതാരികയായി എത്തിയ ഡി ഫോർ ഡാൻസ് വേദിയിലും താരത്തിന് ആരാധകർ ഏറെയയാിരുന്നു. ചുരുക്കം ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാനും താരത്തിന് സാധിച്ചു.

ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ പേളി പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പേളിയും ശ്രീനിഷും നിലയ്ക്ക് ഒപ്പം ചേർന്ന് നടത്തിയ ഫോം ടൂറിന്റെ വീഡിയോയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.തങ്ങളുടെ ആദ്യ ഹോംടൂറാണ് ഇതെന്ന് തുടക്കത്തിൽ തന്നെ അവർ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പേർളിയുടെ പതിവ് കളിയും തമാശയും ഒക്കെ ഏറ്റവും പുതിയ

വീഡിയോയിലും കാണാം. വീടിൻറെ വാതിൽ തുറക്കുമ്പോൾ കാണുന്ന ചെരുപ്പുകൾ വച്ചിരിക്കുന്ന കബോർഡ് കാണിച്ചുകൊണ്ടാണ് ഹോം ടൂർ ആരംഭിക്കുന്നത്. ശേഷം കുഞ്ഞു നിലയുടെ ബേബി ട്രക്കും പരിചയപ്പെടുത്തുന്നുണ്ട്.അതിൽ പേളി ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധനങ്ങൾ കാണിച്ച ശേഷം അടുത്തതായി അടുക്കളയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. വീട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം കാണിക്കുന്നതോടൊപ്പം

ഒരുപാട് പേരുടെ അഭ്യർത്ഥന പ്രകാരമാണ് തങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്ന് പേളി എടുത്തുപറയുന്നുണ്ട്. എന്തുതന്നെയായാലും തങ്ങളുടെ ആഗ്രഹം സാധിച്ചു തന്നതിൽ പ്രിയതാരത്തിന് നന്ദി പറയുകയാണ് ആരാധകർ. ഇരുവരുടെയും മകൾ നിലയ്ക്കും ഇപ്പോൾ വളരെയധികം ഫാൻസ് ആണ് മലയാളക്കരയിൽ ഉള്ളത്. കുഞ്ഞു നിലയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ഒരുകൂട്ടം ആരാധകരും കുഞ്ഞു നിലയ്ക്ക് ഉണ്ട് ഇന്ന്.

Rate this post
You might also like