മക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും സന്തൂർ മമ്മിയായി സംവൃത 😍 വെക്കേഷൻ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയതാരം 😍

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് സംവൃതാ സുനിൽ. രസികൻ എന്ന ചിത്രത്തിൽ ദിലീപിന് നായികയായി എത്തിയ കോന്ത്രം പല്ലുകാരി വളരെ പെട്ടെന്ന് ആരാധക ഹൃദയം കീഴടക്കിയത്. 2004 ഓടെ സിനിമയിലെത്തിയ താരം ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശേഷമാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തത്. 2012 വിവാഹം കഴിഞ്ഞ് അഭിനയരംഗത്ത് നിന്നും ഇടവേള എടുത്ത താരം

പൂർണ്ണമായും സിനിമ വിട്ടിരുന്നില്ല. 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ താരം തിരികെ എത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടാണ് അന്ന് സംവൃതാ എത്തിയത്. പിന്നീട് ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയും സംവൃത ഉണ്ടായിരുന്നു. പിന്നീട് തിരിച്ചു പോയ താരം അമേരിക്കയിലെ കാലിഫോർണിയയിൽ കുടുംബത്തിനൊപ്പം സ്വസ്ഥമായ ജീവിതം നയിക്കുകയാണ് ഇപ്പോൾ.

ആദ്യചിത്രം മുതലേ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിനു ലഭിച്ചിരുന്നത് അത് രണ്ടാം വരവിലും ലഭിച്ചു. ആരാധകർക്ക് സംവൃതയേടുള്ള ഇഷ്ടം ഒരു തരി പോലും കുറഞ്ഞിട്ടില്ല. താരത്തിന്റെ വിശേഷങ്ങൾ അറിയാനും കുടുംബത്തിനോടൊപ്പമുള്ള ചിത്രങ്ങൾ കാണാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമാണുള്ളത്. സോഷ്യൽ മീഡിയയിലൂടെ സംവൃതയുടെ വിശേഷങ്ങൾ ചോദിക്കാറുള്ളത് നിരവധി പേരാണ്.

പ്രേക്ഷകരുമായും അടുത്ത ബന്ധമാണ് താരത്തിനുള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റേയും എല്ലാ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത് നിമഷ നേരം കൊണ്ടു തന്നെ വൈറലാവുകയും ചെയ്യും. അത്തരത്തിൽ ഇപ്പോൾ വൈറലാകുന്നത് സംവൃതയും കുട്ടികളും വെക്കേഷൻ ആസ്വദിക്കുന്നതിൻ്റെയും സന്തോഷ നിമിഷങ്ങളുടെ ഒരു വീഡിയോയാണ് സംവൃത തന്റെ ഇൻസ്റ്റഗ്രാമം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഭർത്താവ് അഖിലിനും മകൾക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിൽ ആണ് സംവൃത താമസമാക്കിയിരിക്കുന്നത്. മൂത്തമകൻ അഗസ്ത്യയ്ക്കും ഇളയ മകൾ രുദ്രയ്ക്കുമൊപ്പം പുറംകാഴ്ചകൾ കണ്ടുനടക്കുന്നതിന്റെയും രുദ്രയെ കൈപിടിച്ചു നടത്തുന്നതിൻ്റെയും അഗസ്ത്യയ്ക്കൊപ്പം അരുവിയ്ക്ക് സമീപത്തുകൂടി കാഴ്ചകൾ ആസ്വദിച്ചു നടക്കുന്നതും മകൾക്കൊപ്പം ഊഞ്ഞാലിൽ ആടുന്നതും എല്ലാം തന്നെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. വീഡിയോ ക്ഷണനേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe