എലഗന്റ് ലുക്കിൽ ആരാധകരുടെ മനസ്സ് കീഴടക്കി പ്രിയതാരം നിഖില വിമലിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ? നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!! | Nikhila vimal new makeover look

Nikhila vimal new makeover look malayalam : മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവ നടിയാണ് നിഖില വിമൽ. ബാലതാരമായി മലയാള സിനിമയിലെത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായിക പദവിയിൽ നിൽക്കുന്ന താരം കൂടിയാണ് നിഖില . സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ അനിയത്തിയുടെ വേഷം ചെയ്ത ബാലതാരമായ നിഖില മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

 Nikhila vimal new makeover look

പിന്നീട് ശാലോം ടിവിയിൽ സംപ്രേഷണം ചെയ്ത അൽഫോൻസാമ്മ എന്ന സീരിയലിലും നിഖില അഭിനയിച്ചു. ദിലീപ് നായകനായ ലവ് * 24 ആണ് നിഖില നായിക വേഷത്തിൽ എത്തിയ ആദ്യ ചിത്രം. നായികാ പ്രാധാന്യം ഏറെയുണ്ടായിരുന്ന ചിത്രത്തിൽ നിഖിലയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.പിന്നീട് തമിഴ് സിനിമയിൽ ശശികുമാറിന്റെ നായികയായി വെട്രിവേൽ, കീടാരി എന്നീ സിനിമകളിൽ അഭിനയിച്ചു . അരവിന്ദന്റെ അതിഥികൾ എന്ന വിനീത് ശ്രീനിവാസൻ നായകനായ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തി.

blockquote class=”instagram-media” data-instgrm-permalink=”https://www.instagram.com/p/CjX9nZrPYBA/?utm_source=ig_embed&utm_campaign=loading” data-instgrm-version=”14″ style=” background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% – 2px); width:calc(100% – 2px);”>
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സുൽഫി എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെ നിഖില തെലുങ്കിലും അഭിനയിച്ചു. പിന്നീട് ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തിയ നിഖില മലയാളത്തിൽ സജീവമായി. മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദ പ്രീസ്റ്റ്, മധുരം, ജോ ആൻഡ് ജോ, കൊത്ത് തുടങ്ങിയ ഒരു പിടി നല്ല സിനിമകളുടെ ഭാഗമാകാൻ നിഖിലയ്ക്ക് കഴിഞ്ഞു. ആറാം പാതിര, അയൽവാശി, താരം തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രങ്ങൾ .

<

സോഷ്യൽ മീഡിയയിൽ എയ്റോ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുതിയ സിനിമകളുടെ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിഖില പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള നിഖിലിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഫാഷൻ ഫോട്ടോഗ്രാഫർ രാഹുൽ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

You might also like