ഇനി ഒരിക്കലും ഡൈ കൈകൊണ്ടു തൊടില്ല! പനിക്കൂർക്ക ഉണ്ടെങ്കിൽ എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം!! | Natural Hair Dye Using Panikoorka And Eggshells
Natural Hair Dye Using Panikoorka And Eggshells
Natural Hair Dye Using Panikoorka And Eggshells : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. അതിനായി കടയിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. മാത്രമല്ല ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ നിരന്തരമായി ഉപയോഗിക്കുന്നത് മുടിക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും പിന്നീട് ഉണ്ടാക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ
തയ്യാറാക്കി എടുക്കാവുന്ന കെമിക്കൽ ഇല്ലാത്ത ഒരു ഹെയർ ഡൈയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരുപിടി അളവിൽ കറിവേപ്പില, അതേ അളവിൽ പനിക്കൂർക്കയുടെ ഇല, തുളസിയില, നെല്ലിക്കയുടെ പൊടി, മൈലാഞ്ചി പൊടി, തേയില വെള്ളം ഇത്രയുമാണ്. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കാനായി വയ്ക്കാം.
ഇത് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി ചേർത്തു കൊടുക്കാം. വെള്ളം നന്നായി തിളച്ച് പകുതി ആകുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് ചായ അരിച്ചെടുക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച മൈലാഞ്ചിയുടെ ഇല, പനിക്കൂർക്കയുടെ ഇല, തുളസിയില എന്നിവ ഇട്ട് അരിച്ചുവെച്ച ചായയുടെ കൂട്ടുകൂടി ഒഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക. പിന്നീട് ഈ ഒരു കൂട്ടിലേക്ക്
മൈലാഞ്ചി പൊടിയും ഹെന്ന പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു രാത്രി മുഴുവനായും ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കണം. പിറ്റേദിവസം ഈ ഒരു ഹെയർ പാക്ക് കട്ടി കൂടുതലാണെന്ന് തോന്നുകയാണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് സെറ്റ് ആക്കിയ ശേഷം തലയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Video credit : Ansi’s Vlog