അന്നും ഇന്നും മീര ഒരേപോലെ തന്നെ! മീര ജാസ്മിനും ജയറാമും ഒരുമിച്ചുള്ള ലൊക്കേഷൻ വീഡിയോ വൈറൽ.!! [വീഡിയോ]

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നായികാസൗന്ദര്യമാണ് മീര ജാസ്മിൻ. വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ തന്നെയാണ് മീരയുടെ തിരിച്ചുവരവ്. തിരിച്ചുവരവിൽ ജയറാമിന്റെ നായികയാകുന്നതിന്റെ സന്തോഷവും താരത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ നടൻ ജയറാം

പങ്കുവെച്ച ഒരു ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ക്യമറയിലേക്ക് നോക്കിയിരിക്കുന്ന ജയാറാമിനെയും മീരയെയും വീഡിയോയിൽ കാണാം. ഒപ്പം സത്യൻ അന്തിക്കാടുമുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്ന ക്യാപ്‌ഷനോടെയാണ് ജയറാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അന്നും ഇന്നും മീര ഒരേപോലെ തന്നെയെന്ന് ആരാധകർ വീഡിയോയ്ക്ക് താഴെ കമ്മന്റ് ചെയ്യുന്നുണ്ട്. പുതിയ സിനിമയ്ക്കായി

കാത്തിരിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ പെട്ടെന്നായിരുന്നു ജയറാമിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായി മാറിയത്. സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മലയാള സിനിമയിലേക്കെത്തുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവുമെല്ലാം നേടിയ മീര വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. സത്യൻ അന്തിക്കാടും

മീര ജാസ്മിനും ഒന്നിക്കുമ്പോൾ പ്രത്യേകമായൊരു രസതന്ത്രം സംഭവിക്കാറുമുണ്ട്. അത്തരത്തിൽ പുതിയൊരു വിസ്മയത്തിനായാണ് ഇപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പ്. വിവാഹത്തിന് ശേഷം എന്നാണ് സിനിമയിലേക്ക് മടങ്ങി വരുന്നതെന്ന ചോദ്യം പലപ്പോഴായി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിരുന്നു. ഇതിനു മുന്നേ മീര പുതിയ സിനിമയിൽ ജോയിൻ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

Rate this post
You might also like