ജീൻസും ടീ-ഷർട്ടും ധരിച്ച് വ്യത്യസ്ത ലൂക്കിൽ മഞ്ജു വാര്യർ; രൂപമാറ്റം അജിത്തിന്റെ നായികയാകാനോ..!! | Manju Warrier new style look

Manju Warrier new style look : അജിത്തിന്റെ നായികയായി, ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ വീണ്ടും കോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ‘എകെ 61’-ൽ താനും ഉണ്ടാകും എന്ന് മഞ്ജു വാര്യർ സ്ഥിരീകരി ച്ചതിന് പിന്നാലെ, മാറ്റങ്ങൾ നിറഞ്ഞ പുത്തൻ ലുക്കിൽ പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മഞ്ജു വാര്യർ.

ചിത്രത്തിൽ, വെള്ള ടീ-ഷർട്ടും ക്രോപ്ഡ് ജീൻസും അണിഞ്ഞ മഞ്ജുവിന്റെ, ഹെയർ സ്റ്റൈലിലും മുഖത്തെ മാറ്റത്തിലും വ്യത്യാസങ്ങൾ പ്രകടമാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഈ മാറ്റം പുതിയ ചിത്രമായ ‘എകെ 61’-ന് വേണ്ടി യുള്ളതാണ് എന്ന് വലിയൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ സിനിമയുടെ യാതൊരു സൂചനയും മഞ്ജു തന്റെ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Manju Warrier new style look 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

“നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ആ ഒരാളെയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, കണ്ണാടിയിൽ ഒന്നു നോക്കൂ!,” എന്ന അടിക്കുറിപ്പോടെയാണ്‌ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ഉൾപ്പടെ യുള്ള സെലിബ്രിറ്റികളും ആരാധകരും മഞ്ജുവിന്റെ പുതിയ ലുക്ക്‌ സ്വാഗതം ചെയ്തു. എച്ച് വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അജിത്തിന്റെ ‘എകെ 61’ ബോണി കപൂറിന്റെ ബേവ്യൂ പ്രോജക്ട്സും സീ

സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്നു. ഹൈദരാ ബാദിൽ ദ്രുതഗതിയിൽ ചിത്രീകരണം പുരോഗമി ക്കുകയാണ്. ഹൈദരാബാദിലെ ഫിലിം സിറ്റിയിൽ ചെന്നൈയിലെ അണ്ണാശാലായിയോട് സാമ്യമുള്ള കൂറ്റൻ സെറ്റാണ് ഒരുക്കിയിരി ക്കുന്നത്. ചിത്രത്തിൽ ജോൺ കൊക്കനും യോഗി ബാബുവും പ്രധാന വേഷങ്ങളിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. വരും ആഴ്ചകളിൽ അഭിനേതാക്കളെയും അണിയറപ്രവർ ത്തകരെയും നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. Manju Warrier new style look ..

You might also like