കുക്കർ മതി! വെയിൽ വേണ്ട, മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല! | How To Make Coriander And Chilli Powder At Home Easily
How To Make Coriander And Chilli Powder At Home Easily
How To Make Coriander And Chilli Powder At Home Easily : കറികൾക്ക് രുചി കൂട്ടാനായി വീട്ടിൽ തന്നെ പൊടികൾ പൊടിച്ചെടുത്ത് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ മഴക്കാലം തുടങ്ങിക്കഴിഞ്ഞാൽ മല്ലിയും മുളകുമെല്ലാം ഈയൊരു രീതിയിൽ ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പൊടികൾ പൊടിച്ചെടുക്കുന്നതിന് മുൻപായി
മല്ലിയും, മുളകും നല്ലതുപോലെ രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകി എടുക്കണം. അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് വെള്ളത്തിന്റെ അംശം മുഴുവനായും തുടച്ചെടുക്കണം. ആദ്യം മല്ലിയാണ് ചൂടാക്കി എടുക്കുന്നത്. അതിനായി ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു റിങ്ങ് ഇറക്കി വയ്ക്കുക. അതിന് മുകളിലേക്ക് അടി കട്ടിയുള്ള മറ്റൊരു പാത്രം വെച്ച് മല്ലി ഇട്ടു കൊടുക്കുക. വിസിൽ ഇടാതെ കുക്കർ അടച്ചുവെച്ച് അഞ്ച് മിനിറ്റിനു ശേഷം തുറന്നു നോക്കുമ്പോൾ തന്നെ

മല്ലിയിലെ വെള്ളത്തിന്റെ അംശം മുഴുവനായും പോയിട്ടുണ്ടാകും. അടുത്തതായി മുളകിലെ വെള്ളത്തിന്റെ അംശം കളയാനായി തുടച്ചെടുക്കാൻ എടുത്ത അതേ തുണിയിൽ തന്നെ കിഴികെട്ടി വാഷിംഗ് മെഷീനിൽ ഇട്ട് ഡ്രൈയർ ഉപയോഗിച്ച് ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്. ഇവ രണ്ടും പൊടിച്ചെടുക്കുന്നതിനു മുൻപായി വീണ്ടും കുക്കറിൽ വച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക. മല്ലിയോടൊപ്പം ആവശ്യമെങ്കിൽ കുറച്ച് കറിവേപ്പിലയും, പെരുംജീരകവും കൂടി ചൂടാക്കാനായി ഇടാവുന്നതാണ്.
ഈ രണ്ട് ചേരുവകളും വെള്ളം പോയി നല്ലതുപോലെ ഡ്രൈ ആയി കഴിഞ്ഞാൽ കുറേശ്ശെയായി എടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. നല്ല മണത്തോടുകൂടിയ മല്ലിപ്പൊടിയും മുളകുപൊടിയും ഈ ഒരു രീതിയിൽ വീട്ടിൽ തന്നെ പൊടിച്ചെടുക്കാവുന്നതാണ്. മാത്രമല്ല വെയിലത്ത് വെച്ച് ചൂടാക്കി എടുക്കേണ്ട ആവശ്യവും വരുന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayishu
How To Make Coriander And Chilli Powder At Home Easily
Coriander and chili powder are essential spices in many cuisines, adding flavor, aroma, and heat to a wide variety of dishes. Coriander powder is made from dried coriander seeds and has a warm, citrusy, and slightly nutty flavor that enhances curries, soups, and marinades. It also aids digestion and has anti-inflammatory properties. Chili powder, made from dried red chilies, adds vibrant color and spiciness, with intensity varying based on the chili type used. It boosts metabolism and contains antioxidants like vitamin C. When used together, coriander and chili powder create a balanced spice blend—mildly sweet and spicy—perfect for seasoning vegetables, meats, and lentils. These powders are pantry staples that elevate the taste and health value of home-cooked meals.