About Easy Tomato Rice Recipe
ഉച്ചക്ക് എപ്പോഴും ചോറും കറിയും കഴിച്ച് മടുത്തവർക്ക് ട്രൈ ചെയ്ത് നോക്കാൻ പറ്റിയ ഒരു വെറൈറ്റി ഡിഷാണ് തക്കാളി ചോറ്. ടൊമാറ്റോ റൈസിന്റെ കൂടെ കറി ഒന്നും ആവശ്യമില്ല. കച്ചമ്പർ ഉണ്ടെങ്കിൽ തന്നെ നമുക്ക് വളരെ ടേസ്റ്റിയായി കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ടൊമാറ്റോ റൈസ് ( Easy Tomato Rice Recipe ). ഇത് എങ്ങനെയാണ് പെട്ടെന്ന് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതെന്ന് നോക്കിയാലോ?
Ingredients
- ഓയിൽ – 2 ടേബിൾ സ്പൂൺ
- നെയ്യ്
- പട്ട
- ഗ്രാമ്പു
- ഏലക്ക
- പെരുംജീരകം
- ഇഞ്ചി
- വെളുത്തുള്ളി ചതച്ചത് – 5 അല്ലി
- സവാള – 1 എണ്ണം
- പച്ച മുളക് – 3 എണ്ണം
- മുളക് പൊടി – 1/4 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1 നുള്ള്
- ഗരം മസാല – 1/4 ടീ സ്പൂൺ
- തക്കാളി – 1 എണ്ണം
- മല്ലിയില
- ഉപ്പ് – ആവശ്യത്തിന്
- അരി – 1 ഗ്ലാസ്
How to Make Easy Tomato Rice Recipe
ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണയോ ഓയിലോ ഒഴിച്ചു കൊടുക്കുക. ശേഷം കുറച്ച് നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, പെരുംജീരകം എന്നിവ ചേർത്ത് കൊടുത്ത് ഒന്നു മൂപ്പിക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത്തു മൂപ്പിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ സവാള കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള നന്നായി വാട്ടിയെടുക്കുക. സവാള നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് പച്ചമുളക് ചേർത്തു കൊടുത്ത് വീണ്ടും ഇളക്കുക.
ശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ആക്കിയ കഴിയുമ്പോൾ തക്കാളിയും മല്ലിയിലയും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. തക്കാളി ഉടഞ്ഞ ശേഷം ഇതിലേക്ക് നമുക്ക് വേവിച്ചു വെച്ചിരിക്കുന്ന അരി ചേർത്ത് കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. കഴുകി വൃത്തിയാക്കിയ അരി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഇതിലെ വെള്ളം മാറ്റി വീണ്ടും അടുപ്പിൽ വെച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുത്തതാണ്. അരിയിട്ട ശേഷം എല്ലാംകൂടി നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം ഒന്ന് മിക്സ് ചെയ്ത തീ ഓഫ് ആക്കാവുന്നതാണ്. അടിപൊളി ടൊമാറ്റോ റൈസ് റെഡി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Easy Tomato Rice Recipe Credit : Kavya’s HomeTube Kitchen