മുട്ട കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ ഗ്രേവിക്ക് പോലും കിടിലൻ ടേസ്റ്റ് ആകും! ഹോട്ടൽ മുട്ടക്കറി ഉണ്ടാക്കാം അതിലും രുചിയിൽ!! | Restaurant Style Egg Curry Recipe
Restaurant Style Egg Curry Recipe
Restaurant Style Egg Curry Recipe : ആപ്പം, ചപ്പാത്തി, ഇടിയപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. ഇവ തന്നെ പല രീതികളിലായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്നത്. തേങ്ങയരച്ചും അല്ലാതെയും ഉണ്ടാക്കുന്ന മുട്ട കറികളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ട റോസ്റ്റ്. എന്നാൽ മുട്ട റോസ്റ്റ് എത്ര വീട്ടിൽ തയ്യാറാക്കിയാലും റസ്റ്റോറന്റുകളിൽ ഉണ്ടാക്കുന്നതിന്റെ രുചി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
ചേരുവകൾ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- സവാള – 2
- പച്ചമുളക് – 3
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- തക്കാളി – 2
- മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
- മുളകുപൊടി – 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടേബിൾസ്പൂൺ
- ഗരം മസാലപ്പൊടി – 1/4 ടേബിൾസ്പൂൺ
- കറിവേപ്പില
- വെള്ളം – 1 കപ്പ്
- ഉപ്പ്
Ingredients
- Oil -2 tbsp
- Onion -2
- Green chilli -3
- Curry leaves
- Ginger garlic paste -1 tbsp
- Tomato -2
- Coriander powder -1 tbsp
- Chilli powder -1/2 tbsp
- Turmeric powder -1/4 tsp
- Salt
- Water -1 cup
- Garam Masala powder -1/4 tsp
How to Make Restaurant Style Egg Curry Recipe
ഈയൊരു രീതിയിൽ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച സവാളയും കുറച്ച് കറിവേപ്പിലയും ഒരു പച്ചമുളക് കീറിയതും അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളിയുടെ നിറമെല്ലാം മാറി ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച രണ്ട് തക്കാളി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
അതോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പ് കൂടി ഈയൊരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. കറിയുടെ കൂട്ട് കുറച്ചുനേരം അടച്ചുവെച്ച് വേവിച്ചെടുക്കണം. തക്കാളി നല്ലതുപോലെ വെന്തുടഞ്ഞു വന്നു കഴിഞ്ഞാൽ ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാവുന്നതാണ്. ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഉള്ളിയുടെ കൂട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. പൊടികളുടെ മണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ വെള്ളം കൂടി ചേർത്തു കൊടുക്കാം.
എല്ലാ ചേരുവകളും വെള്ളത്തിലേക്ക് നല്ലതുപോലെ ഇറങ്ങി പിടിച്ച് തിളച്ച് തുടങ്ങുമ്പോൾ പുഴുങ്ങി തോട് കളഞ്ഞ് വൃത്തിയാക്കിവെച്ച മുട്ട അതിലേക്ക് ചേർത്ത് കൊടുക്കാം. മുട്ട ചേർക്കുന്നതോടൊപ്പം തന്നെ അര ടീസ്പൂൺ അളവിൽ ഗരം മസാല, ഒരു പിടി അളവിൽ കറിവേപ്പില എന്നിവ കൂടി കറിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കറി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ച് ശേഷം ചൂടോടുകൂടി തന്നെ ഇഷ്ടമുള്ള പലഹാരത്തിനോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Restaurant Style Egg Curry Recipe Video Credit : Kannur kitchen
Restaurant Style Egg Curry Recipe
🍛 Restaurant Style Egg Curry Recipe | Rich, Creamy & Spicy Flavors at Home
Craving a flavorful, creamy egg curry that tastes just like your favorite restaurant version? This easy-to-make restaurant style egg curry recipe is rich, aromatic, and pairs perfectly with chapati, naan, or rice. Let’s bring that five-star taste to your kitchen!
Egg Curry Recipe
- Restaurant style egg curry recipe
- How to make egg curry at home
- Spicy egg curry with coconut milk
- Egg curry for chapati and rice
- Creamy egg masala recipe
🍳 Ingredients:
- 4–6 boiled eggs (peeled)
- 2 medium onions, finely chopped
- 2 medium tomatoes, pureed
- 1 tsp ginger garlic paste
- ½ tsp turmeric powder
- 1 tsp red chili powder
- 1 tsp coriander powder
- ½ tsp garam masala
- ½ tsp black pepper powder
- ¼ cup thick coconut milk (or fresh cream)
- 2 tbsp oil or ghee
- Salt to taste
- Fresh coriander leaves for garnish
🥘 Instructions:
✅ Step 1: Prepare the Base
- Heat oil or ghee in a pan.
- Add chopped onions and sauté until golden brown.
- Add ginger garlic paste and sauté until raw smell goes.
✅ Step 2: Add Tomatoes & Spices
- Stir in tomato puree and cook until oil separates.
- Add turmeric, red chili powder, coriander powder, and salt.
- Cook the masala for 3–4 minutes.
✅ Step 3: Add Eggs
- Lightly slit or poke the boiled eggs for better absorption.
- Add them to the masala and stir gently.
✅ Step 4: Make it Creamy
- Pour in coconut milk (or fresh cream) and cook on low flame for 5 minutes.
- Add garam masala and pepper powder for the final touch.
✅ Step 5: Garnish & Serve
- Garnish with chopped coriander.
- Serve hot with jeera rice, butter naan, or chapatis.
💡 Tips for Perfect Restaurant-Style Egg Curry:
- Fry the boiled eggs before adding for a golden outer layer.
- Use coconut milk for South Indian flavor or cream for North Indian richness.
- Adjust chili powder based on your spice tolerance.