ഇച്ചിരി റാഗിയും നേന്ത്രപ്പഴവും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Easy Ragi Banana Snack Recipe
Easy Ragi Banana Snack Recipe
Ragi Powder Banana Snack Recipe
Ragi Powder Banana Snack is a healthy and delicious treat made using finger millet (ragi) flour and ripe bananas. This snack is rich in calcium, iron, and dietary fiber, making it ideal for growing children and health-conscious adults. Ripe bananas are mashed and mixed with ragi powder, jaggery or sugar, grated coconut, and a pinch of cardamom for flavor. The mixture is then shaped into small balls or shallow-fried into soft patties. This wholesome snack is quick to prepare, naturally sweet, and perfect for evening tea or a nutritious breakfast addition. It’s both filling and beneficial for overall wellness.
Easy Ragi Banana Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പഴങ്ങളിൽ ഒന്നായി നേന്ത്രപ്പഴം. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന നേന്ത്രപ്പഴം കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാം എന്നത് തന്നെയാണ് പ്രത്യേകത. എന്നാൽ കുട്ടികൾക്ക് നേന്ത്രപ്പഴം നേരിട്ട് കൊടുക്കുമ്പോൾ കഴിക്കാൻ അധികം താല്പര്യം കാണിക്കാറില്ല. അത്തരം അവസരങ്ങളിലെല്ലാം വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു നേന്ത്രപ്പഴം കൊണ്ടുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredient
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ നിലക്കടല ഇട്ടു കൊടുക്കുക. നിലക്കടയുടെ ചൂടൊന്ന് മാറിക്കഴിയുമ്പോൾ അതെടുത്ത് മാറ്റാം. അതേ പാനിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച നേന്ത്രപ്പഴമിട്ട് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തെടുക്കണം.
പഴം നല്ല രീതിയിൽ ഉടഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ, കാൽ കപ്പ് അളവിൽ റാഗി പൊടി എന്നിവ കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. അതോടൊപ്പം തന്നെ വറുത്തുവെച്ച നിലക്കടല ഒന്ന് ക്രഷ് ചെയ്തെടുത്ത് അതുകൂടി ചേർത്തു കൊടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് സെറ്റ് ചെയ്ത് എടുക്കണം.
വാഴയില ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. തയ്യാറാക്കിവെച്ച മാവിന്റെ കൂട്ടിൽ നിന്നും ഓരോ ഉരുളകളാക്കി എടുത്ത് പരത്തി വാഴയിലയിൽ പൊതിഞ്ഞ ശേഷം ആവി കയറ്റി എടുക്കാവുന്നതാണ്. വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരമാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Ragi Banana Snack Recipe Credit : Cookhouse Magic
Easy Ragi Banana Snack Recipe
- Use fully ripe bananas for natural sweetness and soft texture.
- Mix ragi powder gradually to avoid lumps and ensure smooth blending.
- Add jaggery instead of sugar for a healthier sweetener.
- Include grated coconut and cardamom powder for enhanced flavor.
- Let the batter rest for a few minutes to absorb moisture.
- Cook on a low flame if making patties to ensure even cooking.
- Serve warm with a drizzle of ghee or honey for extra taste.