വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഇത്ര എളുപ്പത്തിൽ ഒരു പായസമോ!! അടിപൊളി രുചിയിൽ ഒരു മധുരം ആയാലോ!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പായസത്തിന്റെ റെസിപ്പിയാണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ടേസ്റ്റിയായ പായസമാണിത്. അതിനായി ആദ്യം ഒരു കുക്കറിലേക്ക് 1/4 കപ്പ് ഉണക്കലരി നല്ലപോലെ കഴുകി വൃത്തിയാക്കിയത് ഇട്ടുകൊടുക്കുക. അതിനുശേഷം 1/4 കപ്പ് നുറുക്ക് ഗോതമ്പ്, 1/4 കപ്പ് ചെറുപയർ എന്നിവ നല്ലപോലെ കഴുകിയെടുത്ത് ഇതിലേക്ക് ചേർത്തു

കൊടുക്കുക. ഇനി ഇതിലേക്ക് ഏകദേശം 3 കപ്പ് വെള്ളം കൂടി ഒഴിച്ച് കുക്കറിൽ വേവിച്ചെടുക്കാം. അടുത്തതായി ശർക്കരപാനി തയ്യാറാക്കാനായി ഒരു പാത്രത്തിൽ 5 അച്ച് ശർക്കര എടുക്കുക. എന്നിട്ട് ഇതിലേക്ക് 3/4 കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ ചൂടാക്കി ഉരുക്കിയെടുക്കുക. ഇത് അരിച്ചെടുത്തിട്ടു വേണം പായസത്തിൽ ചേർക്കാൻ. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് 1 & 1/2 tbsp നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച്

അണ്ടിപ്പരിപ്പ് ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ഇട്ട് വറുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ആ പാനിലേക്ക് തന്നെ വേവിച്ചു വെച്ചിട്ടുള്ള അരി, നുറുക്ക് ഗോതമ്പ്, ചെറുപയർ എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. അതിന്റെ കൂടെ തന്നെ ഉരുക്കിയെടുത്തിട്ടുള്ള ശർക്കരപാനിയും ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക്

1/2 tbsp നെയ്യ് ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കുക. അടുത്തതായി ഇതിലേക്ക് 3 കപ്പ് ചൂടുള്ള പാൽ ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1/2 tsp ഏലക്കായപ്പൊടി, 1/2 tsp ചുക്ക് പൊടി, 1 നുള്ള് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം നെയ്യിൽ വറുത്ത അണ്ടിപരിപ്പും മുന്തിരിയും ഇട്ടു കൊടുക്കാവുന്നതാണ്. അങ്ങിനെ പായസം റെഡി. അടിപൊളിയാണേ.. Video credit: Recipes @ 3minutes

Rate this post
You might also like