ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതി വരില്ല, അത്രേം രുചിയാണേ! | Mung Bean Kheer Recipe
Mung Bean Kheer Recipe
Mung Bean Kheer Recipe : പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ പായസം അത്രയും ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെറുപയർ.
സാധാരണ ചെറുപയർ കൊണ്ട് കറിയൊന്നും തയ്യാറാക്കിയാൽ അധികം കുട്ടികൾ ഒന്നും കഴിക്കാറില്ല. പക്ഷേ ഇതുപോലെ പായസം ആക്കി കൊടുത്താൽ എന്തായാലും അവർ കഴിച്ചോളും. ചെറുപയറും, പാലും അല്ല ദേ ഇത് കൂടെ ചേർത്തപ്പോൾ ആണ് പായസം വേറെ ലെവൽ ആയത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായിട്ട് ചെറുപയർ കുറച്ചു സമയം വെള്ളത്തിൽ കുതിർക്കുക.
അതിനുശേഷം കുക്കറിലേക്ക് ഇട്ട് നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ചേർത്ത് മുന്തിരിയും തേങ്ങാക്കൊത്തും വറുത്ത് മാറ്റിവയ്ക്കുക. അതിലേക്ക് ചെറുപയർ വേവിച്ചത് ചേർത്ത് ഒന്നു ഉടച്ചെടുക്കുക. അതിന്റെ ഒപ്പം തന്നെ അരിപ്പൊടിയിൽ കുറച്ച് പാല് ഒഴിച്ച് ഒന്ന് കലക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം.
അതിനുശേഷം തിളപ്പിച്ച പാലും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി അതിലേക്ക് നെയ്യിൽ വെറുതെ അണ്ടിപരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Mung Bean Kheer Recipe Video credit : Izzah’s Food World