5 മിനിറ്റിൽ രുചികരമായ അവിയൽ റെഡി! എങ്ങനെ എന്നല്ലേ ഇതൊന്ന് കണ്ടു നോക്കൂ; അവിയൽ എളുപ്പത്തിൽ തയാറാക്കാം!! | Easy Kerala Aviyal Recipe

Easy Kerala Aviyal Recipe

Easy Kerala Aviyal Recipe : സദ്യക്ക് ഇനിയും അവിയൽ ഉണ്ടാക്കി ഇല്ലേ? ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു. നാവിൽ കൊതിയൂറുന്ന തൈര് ചേർത്ത അവിയൽ തനി നാടൻ രുചിയിൽ അവിയൽ ഉണ്ടാക്കി നോക്കിയാലോ? ഓണം സദ്യ സ്പെഷ്യൽ നല്ല പുളിയുള്ള അവിയൽ. അതും വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാനും സാധിക്കും എന്നതാണ് ഈ ഒരു അവിയലിന്റെ പ്രത്യേകത.

  1. പടവലങ്ങ (ചെറുതായി നീളത്തിൽ അറിഞ്ഞത് )
  2. ക്യാരറ്റ്
  3. ബീൻസ്
  4. പച്ചക്കായ
  5. കുമ്പളങ്ങ
  6. വെള്ളരിക്ക
Easy Kerala Aviyal Recipe
Easy Kerala Aviyal Recipe

ആദ്യം തന്നെ അരിഞ്ഞു വച്ചിരിക്കുന്ന കഷ്ണങ്ങൾ നന്നായി കഴുകി എടുകാം. എന്നിട്ട് ഒരു പാനിൽക്ക് എണ്ണ ഒഴിച്ചു അതിൽ ഈ അരിഞ്ഞു വച്ചിരിക്കുന്ന കഷ്ണം ഇട്ട്, അതിലേക് ആവശ്യത്തിന് ഉപ്പ്,1/2 tp മുളക് പൊടി, മഞ്ഞൾ പൊടി 1/2 tp ഇട്ട് നന്നായി ഒന്ന് വേവിച്ചു എടുകാം. വേവിക്കുമ്പോൾ വെള്ളം ആവശ്യം ഉള്ളവർ ചൂടുവെള്ളം ഒഴിക്കാൻ ശ്രെദ്ധിക്കുക. ശേഷം നല്ല ജീരകം നന്നായി ചതയ്ക്കുക, എന്നിട്ട് ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ചെറിയ രീതിയിൽ അരക്കാം.

നന്നയി അരയേണ്ട ആവശ്യം ഇല്ല. എന്നിട്ട് ഈ കൂടി ചിരകിയ തെങ്ങയിലേക്ക് ഇട്ട് നന്നായി കൈ കൊണ്ട് കുഴച്ചു എടുകാം.എരു ആവശ്യം ഉള്ളവർ പച്ചമുളക് എടുക്കാം. ശേഷം വേവിക്കൻ വച്ച പച്ചക്കറിയിലേക്ക് ആവശ്യത്തിന് തൈര് ഒഴിച്ച് കൊടുക്കാം. എന്നിട്ട് തയ്യാർ ആക്കി വച്ചിരിക്കുന്ന തേങ്ങ മിക്സ്‌ ഇട്ടു കൊടുക്കാം. എന്നിട്ട് നന്നായി അടച്ചു വച്ചു വേവിക്കാം.ശേഷം അതിലേക്ക് വേപ്പല, വെളിച്ചെണ്ണ കുറച്ച് അധികം ഒഴിച്ച് കൊടുത്ത് ഒന്ന് മൂടിവച്ചു ചെറിയ തീയിൽ വേവിച്ചു എടുക്കാം. അങ്ങനെ നമ്മുടെ അവിയൽ തയ്യാറായിരിക്കുകയാണ്.

Read also : ഇച്ചിരി അവിലും തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ! എത്ര കഴിച്ചാലും പൂതി മാറാത്ത കിടു പലഹാരം!! | Special Aval Coconut Snack Recipe

പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! ഇതാണ് മക്കളെ കാറ്ററിഗ് പാലപ്പത്തിന്റെ ആ വിജയ രഹസ്യം ഇതാ! | Easy Catering Palappam Recipe

You might also like